ലാബുകളിലെ അങ്കത്തില്‍ നിന്ന് തവളകള്‍ രക്ഷപെടുന്നു; ആദ്യമായി കൃത്രിമ തവളകളെ ഉപയോഗിച്ച് പരീക്ഷണം

ലോകത്ത് തന്നെ ആദ്യമായാണ് കൃത്രിമമായി നിര്‍മിച്ച തവളകളെ പഠനത്തിനായി ഉപയോഗിക്കുന്നത്
ലാബുകളിലെ അങ്കത്തില്‍ നിന്ന് തവളകള്‍ രക്ഷപെടുന്നു; ആദ്യമായി കൃത്രിമ തവളകളെ ഉപയോഗിച്ച് പരീക്ഷണം

യന്‍സ് ലാബുകളിലെ സ്ഥിര സാന്നിധ്യമാണ് തവളകള്‍. കീറിയും മുറിച്ചും തവളകളില്‍ ഒരു താജ്മഹല്‍ പണിത് തന്നെ വേണം ആ കടമ്പ കടക്കാന്‍. എന്നാല്‍ ആ സമ്പ്രദായത്തിനും ഒരു മാറ്റം വരുന്നു. ആ മാറ്റത്തിന് തുടക്കമിടുകയാണ് അമേരിക്കയിലെ ഫ്‌ലോറിഡയിലെ സ്‌കൂളുകളില്‍ ഒന്ന്. ജീവനുള്ള തവളകള്‍ക്ക് പകരം കൃത്രിമ തവളകളെയാണ് ഇവിടെ പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. 

ലോകത്ത് തന്നെ ആദ്യമായാണ് കൃത്രിമമായി നിര്‍മിച്ച തവളകളെ പഠനത്തിനായി ഉപയോഗിക്കുന്നത്. ജീവനുള്ള തവളകളേയോ, ജീവനില്ലാത്ത തവളകളുടെ സൂക്ഷിച്ച ശരീരമോ ഉപയോഗിക്കാതിരിക്കാനാണ് ഇത്. കുട്ടികള്‍ക്ക് പഠിക്കുന്നതിന് വേണ്ടി ഇതിലൂടെ ഒരു ജീവനും ഇല്ലാതാവുന്നില്ലെന്ന് ഉറപ്പുവരുത്തുകയുമാവാം. ന്യൂ പോര്‍ട്ട് റിച്ചേയിലെ ജെഡബ്ല്യു മിച്ചല്‍ ഹൈസ്‌കൂളിലാണ് കൃത്രിമ തവളകെ ഉപയോഗിച്ചത്. 

ജീവനുള്ള തവളകളെ ഉപയോഗിക്കേണ്ടി വരുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പലവിധ ബുദ്ധിമുട്ടുകള്‍ ഇതിലൂടെ ഇല്ലാതെയാക്കാം. താമ്പ ആസ്ഥാനമായുള്ള സിന്‍ഡാവര്‍ എന്ന കമ്പനിയാണ് കൃത്രിമ തവളകളെ തയ്യാറാക്കിയത്. തവളയെ കൂടാതെ മറ്റ് മൃഗങ്ങളുടേയും മനുഷ്യരുടേയും കൃത്രിമ മോഡലുകള്‍ തയ്യാറാക്കാനുള്ള പരീക്ഷണങ്ങളിലാണ് കമ്പനി. 

പതിനായിരം രൂപയോളമാണ് ഒരു തവളയുടെ വില. തവളയുടേതിന് സമാനമായ എല്ലാ ശരീരഘടനയോടും കൂടിയാണ് ഇവ വരുന്നത്. ജീവനില്ലാത്ത തവളയെ മുറിച്ച് പഠിക്കുമ്പോള്‍ ഇവയുടെ ശരീരത്തിലുണ്ടാവാന്‍ സാധ്യതയുള്ള ഫോര്‍മാലിന്‍ പോലുള്ള കെമിക്കലുകള്‍ വിദ്യാര്‍ഥികളുടെ ദേഹത്താവുന്നുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com