19 കാല്‍വിരലുകള്‍, 12 കൈവിരലുകള്‍; ദുര്‍മന്ത്രവാദിനിയെന്ന് നാട്ടുകാര്‍; ദുരിതം പേറിയ 63 വര്‍ഷങ്ങള്‍

63 വര്‍ഷമായിട്ടും തന്നോടുള്ള ജനങ്ങളുടെ ചിന്തയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്
19 കാല്‍വിരലുകള്‍, 12 കൈവിരലുകള്‍; ദുര്‍മന്ത്രവാദിനിയെന്ന് നാട്ടുകാര്‍; ദുരിതം പേറിയ 63 വര്‍ഷങ്ങള്‍

ഭുവനേശ്വര്‍: 19 കാല്‍വിരലുകളും 12 വിരലുകളുമായിട്ടായിരുന്നു തന്റെ ജനനം. ഇതേതുടര്‍ന്ന 63വര്‍ഷമായി അയല്‍ക്കാരും ബന്ധുക്കളും തന്നെ മാറ്റിനിര്‍ത്തുകയാണെന്ന് വയോധികയായ കുമാര്‍ നായിക് പറയുന്നു.  ജന്മനായുള്ള അസുഖത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് 31വിരലുകള്‍ ഉണ്ടായത്. ഇതേതുടര്‍ന്ന് അയല്‍ക്കാരും സമീപവാസികളും തന്നെ ഒരു ദുര്‍മന്ത്രവാദിയായാണ് കാണുന്നതെന്നാണ് ഒഡീഷക്കാരിയായ വയോധിക കുമാര്‍ നായിക് പറയുന്നത്.

അയല്‍ക്കാരാരും തന്നെ ഒരു സാധാരണ മനുഷ്യനായി കാണുന്നില്ല. അതിനാല്‍ തന്നെ സംസാരിക്കുന്നതിനായി ആരും തന്റെ അടുത്ത് വരുന്നില്ല. ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ചതിനാല്‍ ചികിത്സ നടത്താനും കഴിഞ്ഞില്ല. 63 വര്‍ഷമായിട്ടും തന്നോടുള്ള ജനങ്ങളുടെ ചിന്തയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി തുടരുന്ന ഈ അവഗണനയുമായി പൊരുത്തപ്പെട്ടപ്പോള്‍ തനിക്ക് അതില്‍ പരിഭവമില്ലെന്നും നായിക് പറയുന്നു.

ഇടയ്ക്ക് ഇടയ്ക്ക് തന്നെ കാണാനായി ചിലര്‍ എത്താറുണ്ട്. അവര്‍ എത്തുന്നത് തന്റെ കാലിലെയും കൈകളിലെയും വിരലുകള്‍ കാണാന്‍ വേണ്ടി മാത്രമാണ്. അമ്മയ്ക്ക് ഗര്‍ഭകാലത്തുണ്ടായ ചില അസുഖങ്ങളെ തുടര്‍ന്നാണ് താന്‍ ഇങ്ങനെ ജനിക്കാന്‍ ഇടയായതെന്നും കുട്ടിക്കാലത്ത് തന്നെ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നെങ്കില്‍ വിരലുകള്‍ നീക്കം ചെയ്യാന്‍ കഴിയുമായിരുന്നെന്നുമാണ് കുമാര്‍ നായിക്കിന്റെ വിശ്വാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com