'ഒരു കടലിനും വിട്ടുകൊടുക്കില്ല'; 1000 ടണ്‍ ഭാരം, 80 അടി നീളം, 120 വര്‍ഷം പഴക്കമുളള ലൈറ്റ് ഹൗസ് നിരക്കി നീക്കി ( അമ്പരപ്പിക്കുന്ന വീഡിയോ)

ഡെന്‍മാര്‍ക്കിലാണ് ലോകത്തിന് തന്നെ മാതൃകയായി ദൗത്യം നടന്നത്
'ഒരു കടലിനും വിട്ടുകൊടുക്കില്ല'; 1000 ടണ്‍ ഭാരം, 80 അടി നീളം, 120 വര്‍ഷം പഴക്കമുളള ലൈറ്റ് ഹൗസ് നിരക്കി നീക്കി ( അമ്പരപ്പിക്കുന്ന വീഡിയോ)

120 വര്‍ഷം പഴക്കമുളള ചരിത്രം ഉറങ്ങുന്ന ലൈറ്റ് ഹൗസിനെ കടലിന് വിട്ടുകൊടുക്കാന്‍ ഒരു നാട് തയ്യാറായില്ല. അവര്‍ അതിനെ സംരക്ഷിക്കാന്‍  തീരുമാനിച്ചതോടെ ലോകത്തിന് തന്നെ മാതൃകയായി.

ഡെന്‍മാര്‍ക്കിലാണ് ലോകത്തിന് തന്നെ മാതൃകയായി ദൗത്യം നടന്നത്. 120 വര്‍ഷം പഴക്കമുള്ള ലൈറ്റ് ഹൗസാണ് ഇത്തരത്തില്‍ മാറ്റി സ്ഥാപിച്ചത്. കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന ലൈറ്റ് ഹൗസ് മണ്ണൊലിപ്പ് മൂലം നശിച്ചു പോകുമെന്ന സ്ഥിതിയിലായിരുന്നു.

ഡെന്മാര്‍ക്കിലെ റൂബ്‌ജെര്‍ഗ് ക്‌നൂദ് എന്ന പഴയ ലൈറ്റ് ഹൗസ് ആണ് ഇപ്പോള്‍ ജൂട്ട്‌ലാന്‍ഡ് എന്ന സ്ഥലത്ത് പ്രകാശം പരത്തി നില്‍ക്കുന്നത്. 1900 ല്‍ കരയില്‍ നിന്നും 656 അടി ഉള്ളിലായി പണിത ലൈറ്റ് ഹൗസ് കാലക്രമേണ മണ്ണൊലിപ്പ് മൂലം കടലില്‍ നിന്നും വെറും 20 അടി മാത്രം അകലെയായി. ഇതോടെ ലൈറ്റ് ഹൗസ് എപ്പോള്‍ വേണമെങ്കിലും കടലിലേക്ക് പതിക്കാം എന്ന അവസ്ഥയുണ്ടായി. ഇതോടെ അടിത്തറ സൂക്ഷ്മമായി ഇളക്കി ചക്രങ്ങള്‍ ഘടിപ്പിച്ച് ഒരു പാളത്തിലൂടെ ലൈറ്റ് ഹൗസ് ജൂട്ട്‌ലാന്‍ഡ് എന്ന തീരത്തേക്ക് നിരക്കി നീക്കുകയായിരുന്നു.

ആയിരക്കണക്കിന് ടണ്‍ ഭാരം വരുന്ന പൈതൃക സ്മാരകം സംരക്ഷിക്കാന്‍ ഒരു ജനത കൈക്കൊണ്ട തീരുമാനത്തെ പ്രകീര്‍ത്തിക്കുകയാണ് ലോകം.
76 അടി നീളമുള്ള ലൈറ്റ് ഹൗസ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കാണികള്‍ക്ക് തുറന്നു നല്‍കിയിട്ടുണ്ട്. 5.75 ലക്ഷം ഡോളറാണ് ഇതിനായി ഡെന്മാര്‍ക്ക് ചെലവഴിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com