'കണ്ണെടുക്കാതെ നോക്കി നിന്നുപോകും ഈ വെഡ്ഡിംഗ് ചിത്രങ്ങള്‍; ; അത്രമേല്‍ മനോഹരം'

സിനിമയിലെ പ്രണയരംഗങ്ങള്‍ മാറിനില്‍ക്കും ഈ ചിത്രങ്ങള്‍ കണ്ടാല്‍ 
'കണ്ണെടുക്കാതെ നോക്കി നിന്നുപോകും ഈ വെഡ്ഡിംഗ് ചിത്രങ്ങള്‍; ; അത്രമേല്‍ മനോഹരം'

വിവാഹചിത്രങ്ങള്‍ മനോഹരമാക്കുന്നത് പ്രണയഭാവങ്ങളാണ്. അതിനായി പുതുതലമുറ എന്ത് മാറ്റത്തിനും ഒരുക്കമാണ്. സിനിമയെ വെല്ലുന്നതാണ് പുതിയ വിവാഹ വീഡീയോകള്‍ എന്നാണ് പലരുടെയും അഭിപ്രായം. സൂര്യരശ്മികള്‍ വിരുന്നെത്തുന്ന കടലോരം. മഞ്ഞുകണങ്ങള്‍ കൊക്കുരുമ്മുന്ന ഹൈറേഞ്ച്. പച്ചപ്പട്ടു വിരിച്ച പുഞ്ചപ്പാടങ്ങള്‍ ഇവയെല്ലാമാണ്  ഒരു ശരാശരി മലയാളിയുടെ വിവാഹ വിഡിയോ പശ്ചാത്തലങ്ങള്‍. എന്നാല്‍ എല്ലാ കടത്തിവെട്ടുന്ന വെറൈറ്റിയാണ് ഈ വിവാഹ വീഡീയോയും ചിത്രങ്ങളും വൈറലായക്കിയത്. 

റാം ഗൗരി എന്നിവരാണ് ഈ കിടിലം വെഡ്ഡിംഗ് ഷൂട്ടിലെ നായകനും നായികയും. ഇരുവരുടേയും സേവ് ദ് ഡേറ്റ് ചിത്രങ്ങളാണ് വൈറലാകുന്നത്. സിനിമയിലെ റൊമാന്റിക് രംഗങ്ങള്‍ ഇരുവരുടേയും പ്രണയ നിമിഷങ്ങള്‍ക്കു മുന്നില്‍ മാറി നില്‍ക്കുമെന്നാണ് സോഷ്യല്‍ മീഡിയ കമന്റ്. . പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്‌സ് ആണ് ആ മനോഹര നിമിഷങ്ങളെ ക്യാമറയിലാക്കിയത്. എന്തായാലും ചുരുങ്ങിയ നിമിഷം കൊണ്ട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com