'ഇടിമിന്നലിന്റെ വേഗത', മാനിനെ ചാടി പിടിച്ച് പെരുമ്പാമ്പ്, വരിഞ്ഞുമുറുക്കി ( വീഡിയോ)

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ വനമേഖലയില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്
'ഇടിമിന്നലിന്റെ വേഗത', മാനിനെ ചാടി പിടിച്ച് പെരുമ്പാമ്പ്, വരിഞ്ഞുമുറുക്കി ( വീഡിയോ)

ഇരകളെ പിടിക്കാന്‍ മൃഗങ്ങള്‍ പല തന്ത്രങ്ങളും പയറ്റാറുണ്ട്. ഒച്ചയും അനക്കവും ഉണ്ടാക്കാതെ പതുങ്ങി നടന്നാണ് പുലി ഇരകളെ പിടികൂടുന്നത്. വെളളം കുടിക്കാന്‍ തടാകത്തിലിറങ്ങിയ മാനുകളിലൊന്നിനെ കൂറ്റന്‍ പെരുമ്പാമ്പ് വിഴുങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ വനമേഖലയില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. കലക്കവെള്ളമായതിനാല്‍ പെരുമ്പാമ്പ് മാന്‍കൂട്ടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഞൊടിയിടയില്‍ പെരുമ്പാമ്പ് മാനിനെ വിഴുങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.

ദാഹിച്ചെത്തി വെള്ളം കുടിക്കാനൊരുങ്ങിയപ്പോഴേക്കും വെള്ളത്തില്‍ എന്തോ അനക്കം ശ്രദ്ധയില്‍പ്പെട്ടു. പക്ഷേ ചുറ്റിലും നോക്കിയിട്ടും ഒന്നും കാണാതിരുന്നതോടെ വീണ്ടും വെള്ളം കുടിക്കാന്‍ മാന്‍കൂട്ടം തല താഴ്ത്തി. തല വെള്ളത്തിലേക്ക് മുട്ടിച്ചതും പാമ്പ് വരിഞ്ഞു മുറുക്കി.

പെരുമ്പാമ്പിന്റെ പിടിയിലകപ്പെട്ട മാനെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ മാന്‍കൂട്ടം ഓടി രക്ഷപ്പെടുന്നതും വിഡിയോയില്‍ കാണാം. 50മില്ലി സെക്കന്‍ഡ് മാത്രമാണ് ഇരയെ പിടിക്കാന്‍ പെരുമ്പാമ്പ് എടുത്തതെന്ന് സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com