സോഡ കുപ്പിയുടെ തുമ്പത്ത് ടിവി, നിലത്തുവീഴാതെ ഗ്യാസുകുറ്റിയും കസേരയും; ഇനി ലക്ഷ്യം ഫ്രിഡ്ജും വാഷിങ് മെഷീനും   

ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച കലാകാരന്‍ 
സോഡ കുപ്പിയുടെ തുമ്പത്ത് ടിവി, നിലത്തുവീഴാതെ ഗ്യാസുകുറ്റിയും കസേരയും; ഇനി ലക്ഷ്യം ഫ്രിഡ്ജും വാഷിങ് മെഷീനും   

രു ടിവി കണ്ടാല്‍ അത് ഓണ്‍ ചെയ്ത് പരിപാടികള്‍ കാണാനും കസേരകണ്ടാല്‍ അതില്‍ ഇരിക്കാനുമൊക്കെയാണ് സാധാരണ ആളുകള്‍ക്ക് തോന്നുന്നത്. പക്ഷെ പലസ്തീനിയന്‍ സ്വദേശി മുഹമ്മദ് അല്‍ ഷെന്‍ബാരിക്ക് അങ്ങനെയല്ല. തന്റെ മുന്നില്‍ കാണുന്ന വസ്തുക്കളുടെയെല്ലാം ബാലന്‍സിങ് പോയിന്റ് കണ്ടെത്താനായിരിക്കും ഇയാളുടെ ശ്രമം.

ഒറ്റകാലില്‍ കസേരയും ഒന്നിനു മുകളില്‍ ഒന്നായി ഗ്യാസുകുറ്റികളും ഒക്കെ കണ്ട് അമ്പരന്നിരുന്നവര്‍ സോഡ കുപ്പിയുടെ തുമ്പത്ത് ടിവി കണ്ട് ശരിക്കും ഞെട്ടി. ഷെന്‍ബാരിയാകട്ടെ അടുത്തത് ഫ്രിഡ്ജും വാഷിങ് മെഷീനും പരീക്ഷിക്കണം എന്നാണ് പദ്ധതിയിട്ടിരിക്കുന്നത്. 

ഫെല്‍ക്രം (പ്രലംബകം) കണ്ടെത്തുന്നതുവഴി ഏതൊരു വസ്തുവിനെയും ഇത്തരത്തില്‍ ബാലന്‍സ് ചെയ്യാനാകും എന്നാണ് 24കാരനായ ഷെന്‍ബാരി പറയുന്നത്. മനസ്സും ശരീരവും ഒന്നിച്ച് പ്രവര്‍ത്തിപ്പിച്ചാണ് ഇതില്‍ വിജയിക്കുന്നത്. "ഇത് ചെയ്യുമ്പോള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത ഒരു അനുഭവമാണ് എനിക്ക് ഉണ്ടാകുന്നത്. ഒരു കാന്തം വലിച്ചെടുക്കുന്നതുപോലെ എന്റെ ഊര്‍ജ്ജം മുന്നിലുള്ള വസ്തുവിലേക്ക് പോകുന്നതായി തോന്നും", ഷെന്‍ബാരി പറഞ്ഞു. 

കൊറിയന്‍ കലാകാരനായ നാം സിയോക് ബ്യൂണ്‍ കല്ലുകള്‍ ബാലന്‍സ് ചെയ്യുന്ന വിഡിയോ യൂട്യൂബില്‍ കണ്ടാണ് ഷെന്‍ബാരിക്കും ഇങ്ങനെയൊരു കൗതുകം തുടങ്ങിയത്. തുടക്കത്തില്‍ ദിവസങ്ങളോളം എടുത്താണ് ഓരോ വസ്തുവും ബാലന്‍സ് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ഷെന്‍ബാരിക്കതിന് നിമിഷങ്ങള്‍ മാത്രം മതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com