ക്രച്ചസിന്റെ സഹായത്തോടെ ലോകത്തിന്റെ ഉയരത്തിലേക്ക്; കിളിമാഞ്ചാരോ കീഴടക്കാന്‍ നീരജ്

തന്റെ എട്ടാം വയസില്‍ അര്‍ബുദം ബാധിച്ചത് മൂലമാണ് നീരജിന്റെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നത്.
ക്രച്ചസിന്റെ സഹായത്തോടെ ലോകത്തിന്റെ ഉയരത്തിലേക്ക്; കിളിമാഞ്ചാരോ കീഴടക്കാന്‍ നീരജ്

ലുവക്കാരന്‍ നീരജ് ബേബി ജോര്‍ജ് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കാനൊരുങ്ങുകയാണ്. അതില്‍ ഇത്ര അതിശയിക്കാന്‍ എന്താണെന്ന് ചോദിക്കാന്‍ വരട്ടേ. ഒരു കാല്‍ മാത്രമുള്ള 32കാരന്‍ നീരജ് സാധാരണ ക്രച്ചസിന്റെ സഹായത്തോടെയാണ് കൊടുമുടി കീഴടക്കാനെത്തുന്നത് എന്നതാണ് പ്രത്യേകത. 

എട്ടാം വയസില്‍ അര്‍ബുദം ബാധിച്ചത് മൂലമാണ് നീരജിന്റെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നത്.  ബുധനാഴ്ച ആരംഭിച്ച് ഏഴുദിവസംകൊണ്ട് 19,341 അടി ഉയരമുള്ള കിളിമഞ്ചാരോ സാധാരണ ക്രച്ചസിന്റെ സഹായത്തോടെ കയറുമെന്ന് നീരജ് ബേബി  അറിയിച്ചു. 

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടാണ് യാത്ര. അന്താരാഷ്ട്ര പാരാബാഡ്മിന്റന്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയും സ്വര്‍ണമെഡല്‍ നേടുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. കാല്‍ മുറിച്ചുമാറ്റപ്പെട്ടെങ്കിലും ജീവിതത്തെയോ മനസിനെയോ തളര്‍ത്താന്‍ അതൊരിക്കലും ഇടയാക്കിയിട്ടില്ലെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു.  

ആലുവയിലെ റിട്ടയേര്‍ഡ് പ്രഫസര്‍മാരായ സിഎം ബേബിയുടെയും ഡോ. ഷൈല പാപ്പുവിന്റെയും മകനാണ്. എംഎസ്‌സി ബയോടെക്‌നോളജി ബിരുദാനന്തര ബിരുദധാരിയാണ് നീരജ്. ആലുവ യുസി കോളജില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ നീരജ് സ്‌കോട്ട്‌ലന്‍ഡില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. 

സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ കേരള ഹൈകോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ ഓഫിസില്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരുകയാണ്. കുടുംബത്തിന്റെയും ഭിന്നശേഷി പ്രേമികളുെടയും അകമഴിഞ്ഞ പ്രോത്സാഹനമാണ് നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് നീരജ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com