ചന്ദ്രയാന്‍ 2വിന്റെ ഓര്‍ബിറ്റര്‍ പകര്‍ത്തിയ സൂക്ഷ്മദൃശ്യങ്ങള്‍ പുറത്ത്

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതില്‍ വിജയിച്ചില്ലെങ്കിലും ചന്ദ്രയാന്‍ പേടകത്തില്‍ നിന്നുള്ള പുതിയ പര്യവേക്ഷണ ഫലങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിടുന്നുണ്ട്. 
ചന്ദ്രയാന്‍ 2വിന്റെ ഓര്‍ബിറ്റര്‍ പകര്‍ത്തിയ സൂക്ഷ്മദൃശ്യങ്ങള്‍ പുറത്ത്

ന്ദ്രയാന്‍ 2 ന്റെ ഭാഗമായ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ സൂക്ഷ്മദൃശ്യം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.  ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതില്‍ വിജയിച്ചില്ലെങ്കിലും ചന്ദ്രയാന്‍ പേടകത്തില്‍ നിന്നുള്ള പുതിയ പര്യവേക്ഷണ ഫലങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിടുന്നുണ്ട്. 

ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ഓര്‍ബിറ്ററിലെ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ ചാര്‍ജുള്ള കണികകളുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണ് ഓര്‍ബിറ്ററിലെ ക്യാമറ ദക്ഷിണധ്രുവത്തിലെ സൂക്ഷ്മദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍ പുറത്ത് വിട്ടത്. 

ഓര്‍ബിറ്ററില്‍ ഘടിപ്പിച്ച ക്ലാസ് (ചന്ദ്രയാന്‍ 2 ലാര്‍ജ് ഏരിയ സോഫ്റ്റ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍) ആണ് ചാര്‍ജുള്ള കണികകളെയും അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ബോഗസ്ലാവ്‌സ്‌കി ഇ എന്ന ഗര്‍ത്തവും സമീപപ്രദേശങ്ങളും അടങ്ങുന്ന ഭാഗത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളാണ് ഓര്‍ബിറ്ററിലെ ഒഎച്ച്ആര്‍സി (ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറ) പകര്‍ത്തിയത്.

ചന്ദ്രയാന്‍2 ഓര്‍ബിറ്റര്‍ പകര്‍ത്തിയ മറ്റു ചിത്രങ്ങള്‍ ഐഎസ്ആര്‍ നേരത്തെയും പുറത്തുവിട്ടിരുന്നു. ട്വിറ്റര്‍ വഴിയാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത്. 

ജൂലൈ 22നാണ് ചന്ദ്രയാന്‍2 ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വിക്ഷേപിച്ചത്. സെപ്റ്റംബര്‍ ഏഴിന് നിശ്ചയിച്ച വഴിയില്‍ നിന്ന് തെന്നിമാറിയ വിക്രം ലാന്‍ഡര്‍ ദക്ഷിണധ്രുവത്തില്‍ ഇടിച്ചിറങ്ങി ഭൂമിയില്‍ നിന്നുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com