പ്രായം 344, താമസം കൊട്ടാരത്തില്‍; ദുരൂഹത ബാക്കിയാക്കി ആമ മുത്തച്ഛന്‍ വിടവാങ്ങി

നൂറ്റാണ്ടുകളായി അലഗ്ബ കൊട്ടാരത്തില്‍ കഴിയുകയാണ് എന്നാണ് ഉടമസ്ഥരായ രാജകുടുംബം അവകാശപ്പെടുന്നത്
പ്രായം 344, താമസം കൊട്ടാരത്തില്‍; ദുരൂഹത ബാക്കിയാക്കി ആമ മുത്തച്ഛന്‍ വിടവാങ്ങി

നൈജീരിയ; ആഫ്രിക്കയിലെ ഏറ്റവും പ്രായമേറിയ ആമ അലഗ്ബ വിടവാങ്ങി. നൈജീരിയയിലെ ഒഗ്‌ബൊമോഷോയിലെ പരമ്പരാഗത ഭരണാധികാരികളുടെ ഉടമസ്ഥതയിലുള്ള അലഗ്ബയ്ക്ക് 344 വയസുണ്ടെന്നാണ് ഉടമകള്‍ അവകാശപ്പെടുന്നത്. നൂറ്റാണ്ടുകളായി അലഗ്ബ കൊട്ടാരത്തില്‍ കഴിയുകയാണ് എന്നാണ് ഉടമസ്ഥരായ രാജകുടുംബം അവകാശപ്പെടുന്നത്. എന്നാല്‍ ആമയുടെ പ്രായത്തെക്കുറിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.

അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് കൊട്ടാരത്തില്‍വെച്ച് ആമ വിടപറഞ്ഞത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരത്തിലെ മൂന്നാമത്തെ ഭരണാധികാരിയായിരുന്ന ഇസാന്‍ ഒകുമോയഡെയാണ് ആമയെ കൊട്ടരത്തിലേക്ക് കൊണ്ടുവന്നത്. ഇപ്പോഴത്തെ രാജാവ് കബിയസി അലഗ്ബയുമായി സമയം ചെലവഴിക്കാറുണ്ടെന്നും കൊട്ടാരത്തിന്റെ വക്താവ് വ്യക്തമാക്കി. ആമയെ കാണാന്‍ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ എത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ജോലിക്കാരുടെ സംരക്ഷണത്തില്‍ കൊട്ടാരത്തിലാണ് അലഗ്ബ കഴിഞ്ഞിരുന്നത്.

എന്നാല്‍ ആമയുടെ പ്രായത്തെക്കുറിച്ച് സംശയമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാധാരണ് 100 വര്‍ഷത്തോളമാണ് ആമ ജീവിച്ചിരിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com