'വിവാഹത്തിന് അച്ഛന്‍ എന്റെ ഒപ്പം വേണം', നഖത്തില്‍ പിതാവിന്റെ ചിതാഭസ്മം സൂക്ഷിച്ച് വധു; കൗതുകം (വീഡിയോ)

'വിവാഹത്തിന് അച്ഛന്‍ എന്റെ ഒപ്പം വേണം', നഖത്തില്‍ പിതാവിന്റെ ചിതാഭസ്മം സൂക്ഷിച്ച് വധു; കൗതുകം (വീഡിയോ)

പ്രത്യേക ക്രമീകരണത്തിന്റെ സഹായത്തോടെ അച്ഛന്റെ ചിതാഭസ്മം നഖത്തില്‍ സൂക്ഷിച്ചാണ് മകളായ ചാര്‍ലോട്ട് വാട്ട്‌സണ്‍ വിവാഹത്തിന് എത്തിയത്

ലണ്ടന്‍:  അച്ഛനോടുളള സ്‌നേഹം പ്രകടിപ്പിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിച്ച മക്കളുടെ നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്. ചില വിശേഷപ്പെട്ട സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കളുടെ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കാന്‍ മക്കള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഈറനണിയിക്കാറുണ്ട്. ബ്രിട്ടണില്‍ കല്യാണത്തിന് നാലുമാസം മുന്‍പ് തന്നെ വിട്ടുപോയ പിതാവിന്റെ ഓര്‍മ്മകള്‍ തന്നോടൊപ്പം നില്‍ക്കാന്‍ വധു ചെയ്ത കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

പ്രത്യേക ക്രമീകരണത്തിന്റെ സഹായത്തോടെ അച്ഛന്റെ ചിതാഭസ്മം നഖത്തില്‍ സൂക്ഷിച്ചാണ് മകളായ ചാര്‍ലോട്ട് വാട്ട്‌സണ്‍ വിവാഹത്തിന് എത്തിയത്. നഖത്തില്‍ പ്രത്യേക ഡിസൈന്‍ ഒരുക്കിയാണ് ചിതാഭസ്മം സൂക്ഷിച്ചത്. നഖത്തില്‍ ഡിസൈന്‍ ചെയ്യുന്നതില്‍ വിദഗ്ധയായ ചാര്‍ലോട്ട് വാട്‌സണിന്റെ ബന്ധുവിന്റെ ആശയത്തിന് സമ്മതംമൂളുകയായിരുന്നു.

മകളുടെ വിവാഹത്തിന് മുന്നോടിയായുളള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ, നാലുമാസം മുന്‍പാണ് ചാര്‍ലോട്ട് വാട്‌സണിന്റെ പിതാവ് മരിച്ചത്. കാന്‍സര്‍ രോഗം ബാധിച്ചാണ് മരിച്ചത്. ഇതോടെ കല്യാണത്തിന് പിതാവിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്തയിലായി ചാര്‍ലോട്ട്. നഖത്തില്‍ പിതാവിന്റെ ചിതാഭസ്മം സൂക്ഷിക്കാന്‍ കഴിയും വിധം ഡിസൈന്‍ ഒരുക്കാമെന്ന ബന്ധുവിന്റെ ആശയം ചാര്‍ലോട്ട് അംഗീകരിക്കുകയായിരുന്നു.

അച്ഛന്‍ തന്റെ ഒപ്പം ഉണ്ടെന്ന തോന്നലുണ്ടായതായി ചാര്‍ലോട്ട് പറയുന്നു. നഖത്തില്‍ ആക്രിലിക് പെയിന്റ് ഉപയോഗിച്ചുളള ഡിസൈന്‍ ഒരുക്കിയാണ് ചിതാഭസ്മം സൂക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com