കാല്‍ കാന്‍സര്‍ കൊണ്ടുപോയി; ഒറ്റക്കാലില്‍ നൃത്തം ചെയ്ത് അമ്പരിപ്പിച്ച് കൊച്ചുമിടുക്കി; വീഡിയോ

അര്‍ബുദത്തെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൊണ്ട് പോരാടി തോല്പിച്ച കൊച്ചുമിടുക്കിയാണ് അഞ്ജലി
കാല്‍ കാന്‍സര്‍ കൊണ്ടുപോയി; ഒറ്റക്കാലില്‍ നൃത്തം ചെയ്ത് അമ്പരിപ്പിച്ച് കൊച്ചുമിടുക്കി; വീഡിയോ

പോരിനു വിളിച്ച അര്‍ബുദത്തെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൊണ്ട് പോരാടി തോല്പിച്ച കൊച്ചുമിടുക്കിയാണ് അഞ്ജലി. നിരന്തരമായ പരിശ്രമത്തിലൂടെയാണ് ഒറ്റക്കാലില്‍ നൃത്തംചെയ്ത് ഈ കൊച്ചുമിടുക്കി കാണികളുടെ ഹൃദയം കവര്‍ന്നത്. 

ചെറുപ്പത്തിലേ വന്ന കാന്‍സര്‍ മൂലം അഞ്ജലിയുടെ ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. പക്ഷേ, നൃത്തത്തോടുള്ള പ്രണയം ഒരിക്കലും കൈവിട്ടില്ല. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയ 'ഭൂല്‍ ഭൂലയ്യ'യിലെ 'മേരെ ഡോല്‍നാ സുന്‍' എന്ന പാട്ടിന് നൃത്തം ചെയ്താണ് അഞ്ജലി ഏറ്റവുമൊടുവില്‍ കാണികളെ അമ്പരപ്പിച്ചത്. NATCON IASO നടത്തിയ വാര്‍ഷിക ചടങ്ങിനിടെയായിരുന്നു നൃത്തം. ചടങ്ങില്‍ പങ്കെടുത്ത ഡോക്ടര്‍മാരാണ് വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ജലി പ്രശസ്തയായ നര്‍ത്തകിയായി മാറുമെന്നും ഇവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com