ഗൂഗിള്‍ 'പറഞ്ഞതു കേട്ട്' കൂട്ടുകാരിയെ തൊട്ടു; കേസ്, യുവാവ് കുരുക്കില്‍

ഈ സംഭവത്തിന് ശേഷം തന്റെ നേരെ ഏത് ചെറുപ്പക്കാരന്‍ വന്നാലും പരിഭ്രാന്തിയിലാകുന്ന അവസ്ഥയാണെന്ന് പെണ്‍കുട്ടി പറയുന്നു.
ഗൂഗിള്‍ 'പറഞ്ഞതു കേട്ട്' കൂട്ടുകാരിയെ തൊട്ടു; കേസ്, യുവാവ് കുരുക്കില്‍

സൗഹൃദമുണ്ടാക്കാന്‍ ശ്രമിച്ച് ഒടുവില്‍ സ്ത്രീപീഡനത്തിന് ജയിലില്‍ പോകേണ്ടി വന്നിരിക്കുകയാണ് ജാമി ജിഫ്രിത്ത് എന്ന പത്തൊന്‍പത്കാരന്. ഇംഗ്ലണ്ടിലാണ് ഈ വ്യത്യസ്ത സംഭവം നടന്നത്. പൊതുവെ ആളുകളോട് ഇടപെടാന്‍ മടിയുള്ളയാളും നാണക്കാരനുമായ യുവാവ് 17കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. 

അതേസമയം, താന്‍ സൗഹൃദമുണ്ടാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും ഗൂഗിളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ കയ്യില്‍ സ്പര്‍ശിച്ചതെന്നുമുള്ള വിചിത്രമായ വാദമാണ് ജിഫ്രിത്ത് ഉന്നയിക്കുന്നത്. എന്നാല്‍ ജിഫ്രിത്ത് തന്റെ മാറിടത്തില്‍ ആണ് സ്പര്‍ശിക്കാന്‍ ശ്രമിച്ചത് എന്നും താന്‍ ഒഴിഞ്ഞ് മാറിയത് കൊണ്ട് മാത്രമാണ് അത് കൈയില്‍ ആയത് എന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്.   

എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്തുവര്‍ഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ജിഫ്രിത്തിന്റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനേഴ് വയസായിരുന്നു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് സംഭവം നടന്നത്. 'വളരെ ദൂരെ നിന്നു തന്നെ ഞാന്‍ അയാളെ കണ്ടിരുന്നു. എന്റെ നേരെ നടന്നു വന്നയാള്‍ അടുത്തെത്തിയപ്പോള്‍ മുന്നോട്ടാഞ്ഞ് കയ്യില്‍പ്പിടിച്ചു. ഞാന്‍ കുതറി വേഗത്തില്‍ നടന്ന് പോകുകയായിരുന്നു. ഞാന്‍ മാറിയില്ലെങ്കില്‍ അവന്‍ എന്റെ മാറിടത്തില്‍ സ്പര്‍ശിക്കുമായിരുന്നു' പെണ്‍കുട്ടി വ്യക്തമാക്കി. 

പരീക്ഷത്തിരക്കില്‍ പെട്ടുപോയ പെണ്‍കുട്ടി പിന്നീട് ഇതേക്കുറിച്ച് ആലോചിച്ചില്ല. എന്നാല്‍ സംഭവം രണ്ടും മൂന്നും തവണ ആവര്‍ത്തിക്കുകയും പെണ്‍കുട്ടിയുടെ മാനസികനിലയെത്തന്നെ ഇത് വളരെ മോശമായി ബാധിക്കുകയും ചെയ്തതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 

ഈ സംഭവത്തിന് ശേഷം തന്റെ നേരെ ഏത് ചെറുപ്പക്കാരന്‍ വന്നാലും പരിഭ്രാന്തിയിലാകുന്ന അവസ്ഥയാണെന്ന് പെണ്‍കുട്ടി പറയുന്നു. എപ്പോള്‍ വേണമെങ്കിലും ആരെങ്കിലാലും അപായപ്പെടുമോ എന്ന ഭയമാണ്. മാത്രമല്ല, പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാതായതായും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൗഹൃദത്തിന് വേണ്ടി മാത്രമാണ് പെണ്‍കുട്ടിയെ സമീപിച്ചത് എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജിഫ്രിത്ത് ചെയ്യുന്നത്. തനിക്ക് സുഹൃത്തുക്കള്‍ ഇല്ലാതെ വളരെയധികം ഏകാന്തത ഉണ്ടായിരുന്നു എന്നും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സുഹൃത്തിനെ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നുമാണ് ഇയാളുടെ വാദം. 'ഞാന്‍ അവരുടെ കയ്യില്‍ ആണ് പിടിച്ചത്. അത് ശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമായിരുന്നു. ഞാനൊരു സുഹൃത്തിനെയാണ് അന്വേഷിച്ചത്'- ജിഫ്രിത്ത് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com