ട്രക്കിങ്ങിനിടെ പുലിക്കൊപ്പം സെല്‍ഫി; മരണമാസ്;അമ്പരപ്പ്; ഭയന്ന് വിറച്ച് കുടുംബം; വീഡിയോ

പുലിക്കൊപ്പം സെല്‍ഫിയെടുക്കുന്ന ഈ വീഡിയോ ആരെയും അമ്പരിപ്പിക്കുക മാത്രമല്ല ഭയപ്പെടുത്തുകയും ചെയ്യും
ട്രക്കിങ്ങിനിടെ പുലിക്കൊപ്പം സെല്‍ഫി; മരണമാസ്;അമ്പരപ്പ്; ഭയന്ന് വിറച്ച് കുടുംബം; വീഡിയോ

പലപ്പോഴും വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള ആളുകളുടെ ആഗ്രഹങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരത്തില്‍ ഫോട്ടോയെടുത്ത ചിലര്‍ക്ക് മരണം വരെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ പുള്ളിപ്പുലിക്കൊപ്പം സെല്‍ഫിയെടുത്ത ഒരു കുടുംബത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ട്രക്കിങ്ങാനായി എത്തിയ കുടുംബം നിര്‍ത്തിയിട്ട കാറിലേക്ക് പുള്ളിപ്പുലി ചാടിക്കയറുകയായിരുന്നു. ഗ്ലാസ്സിനുളളിലൂടെ പുളളിപ്പുലിയുടെ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു വാഹനത്തിലുള്ളവര്‍. ആ സമയത്താണ് വാഹനത്തിന്റെ മുകളിലത്തെ ഡോറിലൂടെ പുലി അകത്തേക്ക് കയറാന്‍ ശ്രമിക്കുന്നത്. ഇത് കണ്ട് വാഹനത്തിലുള്ള കുട്ടിയുള്‍പ്പടെ അമ്പരന്ന് ഇരിക്കുമ്പോഴാണ് ഒരാള്‍ എഴുന്നേറ്റ് നിന്ന് പുലിക്കൊപ്പം സെല്‍ഫിയെടുത്തത്.ഭയപ്പാടോടെയാണ് അയാള്‍ സെല്‍ഫിയെടുത്തതെങ്കിലും പുലി ഫോട്ടോയ്ക്കായി പോസ് ചെയ്തുകൊടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com