ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ ആദ്യമായി കണ്ടുമുട്ടി; മണിക്കൂറുകള്‍ക്കുള്ളില്‍ മിന്നുചാര്‍ത്തി

ഏറെ നാളുകളായി നേരില്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഇരുവരും ഒടുവില്‍ അഷ്ടമി ദിനത്തില്‍ കണ്ടുമുട്ടി 
ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ ആദ്യമായി കണ്ടുമുട്ടി; മണിക്കൂറുകള്‍ക്കുള്ളില്‍ മിന്നുചാര്‍ത്തി

കൊല്‍ക്കത്ത: ദുര്‍ഗ പൂജയ്ക്ക് കണ്ടുമുട്ടിയ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹിതരായി. ദുര്‍ഗ്ഗ പൂജയുടെ രണ്ടാം ദിനം രാത്രിയിലായിരുന്നു ഇരുവരുടെയും ആദ്യ കണ്ടുമുട്ടലും വിവാഹവും.

മൂന്ന് മാസം മുമ്പാണ് പശ്ചിമ ബംഗാള്‍ സ്വദേശികളായ സുദീപും പ്രിതാമയും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാകുന്നത്. ഏറെ നാളുകളായി നേരില്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഇരുവരും ഒടുവില്‍ അഷ്ടമി ദിനത്തില്‍ ദുര്‍ഗ്ഗപൂജ ആഘോഷങ്ങള്‍ നടക്കുന്ന ഇടത്താണ് കണ്ടുമുട്ടുന്നത്.

ജൂലൈ 25ന് ഫെയ്‌സ്ബുക്കില്‍ കണ്ടുമുട്ടിയെങ്കിലും ജോലിത്തിരക്കുകളില്‍ പെട്ട് പരസ്പരം കാണാന്‍ ഇരുവര്‍ക്കും അവസരം ലഭിച്ചിരുന്നില്ല. അങ്ങനെ യാദൃശ്ചികമായി ദുര്‍ഗ്ഗാപൂജയിലെ അഷ്ടമി ദിനത്തില്‍ കണ്ടുമുട്ടുകയും  കണ്ടുമുട്ടിയ അന്നേ ദിവസം തന്നെ വിവാഹിതരാവാന്‍ ഇരുവരും തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ നാലുമണിക്കൂറിനുള്ളില്‍ തന്നെ നെറുകയില്‍ സിന്ദൂരം ചാര്‍ത്തി വിവാഹം നടന്നു.

'നെറ്റിയില്‍ സിന്ദൂരം അണിഞ്ഞു തരണമെന്ന ആവശ്യം മാത്രമേ വിവാഹ ചടങ്ങുകളുടെ ഭാഗമായി പ്രീതാമ മുന്നോട്ടുവെച്ചിരുന്നുള്ളൂ. ചടങ്ങുകള്‍ക്കൊന്നും വലിയ പ്രാധാന്യം നല്‍കാത്ത ആളായതിനാല്‍ അന്ന് തന്നെ ഞങ്ങള്‍ വിവാഹിതരാവുകയായിരുന്നു', സുദീപ് പറയുന്നു.

ഷിയോരഫുളിയില്‍ ബൂട്ടിക്ക് നടത്തുകയാണ് പ്രീതാമ. തന്റെ കുടുംബാംഗങ്ങള്‍ യാഥാസ്ഥിതികരാണെങ്കിലും ഒടുവില്‍ വിവാഹത്തിന് സമ്മതിച്ചെന്ന് പ്രീതാമ പറയുന്നു. ഏറെ നാളായി 35 കാരനായ സുദീപിനെ  വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നു. അത് പെട്ടെന്ന് നടന്ന സന്തോഷത്തിലാണ് സുദീപിന്റെ വീട്ടുകാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com