തമ്മില്‍ കണ്ടു, ഇഷ്ടപ്പെട്ടു, പിന്നെയൊന്നും നോക്കിയില്ല!: മണിക്കൂറുകള്‍ക്കുള്ളില്‍ കല്യാണം

പശ്ചിമ ബംഗാള്‍ സ്വദേശികളായ സുധീപ് ഘോഷാല്‍, പ്രിദമ ബാനര്‍ജി എന്നിവരാണ് നേരിട്ട് കണ്ടുമുട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹം ചെയ്തത്.
തമ്മില്‍ കണ്ടു, ഇഷ്ടപ്പെട്ടു, പിന്നെയൊന്നും നോക്കിയില്ല!: മണിക്കൂറുകള്‍ക്കുള്ളില്‍ കല്യാണം

വിവാഹിതരാകാന്‍ ഒരുപാട് പ്രയാസങ്ങള്‍ നേരിടണമെന്ന് യുവാക്കള്‍ പരാതിപ്പെടുന്ന ഈ സമയത്ത് തമ്മില്‍ കണ്ട് മണിക്കൂറുകള്‍ക്കകം വിവാഹം കഴിച്ച് ശ്രദ്ധനേടുകയാണ് ഈ യുവാക്കള്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ സുധീപ് ഘോഷാല്‍, പ്രിദമ ബാനര്‍ജി എന്നിവരാണ് നേരിട്ട് കണ്ടുമുട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹം ചെയ്തത്.

നാലുമാസങ്ങള്‍ മുന്‍പായിരുന്നു ഇവര്‍ പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവര്‍ തമ്മില്‍ കണ്ടിരുന്നില്ല. ജോലിത്തിരക്കുകള്‍ കാരണം ഇരുടെ സമാഗമം നീണ്ടു നീണ്ടു പോയി. അതിനാല്‍ മെസേജുകളിലൂടെയും വീഡിയോ കോളുകളിലൂടെയുമായിരുന്നു ഇരുവരും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദുര്‍ഗാപൂജ ദിനത്തില്‍ ഇരുവരും യാദൃശ്ചികമായി പരസ്പരം കണ്ടുമുട്ടി. അവിടെ വെച്ച് സുധീപ് പ്രിദമയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. തുടര്‍ന്ന് പ്രിദമ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com