മൂന്ന് കാലുകള്‍, രണ്ട് ലിംഗം, മലദ്വാരമില്ല; ജീവന്‍ മരണപോരാട്ടങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

മൂന്ന് കാലുകള്‍, രണ്ട് ലിംഗം, മലദ്വാരമില്ല. ഇതായിരുന്നു അവന്‍ നേരിട്ട പ്രശ്‌നങ്ങള്‍.
മൂന്ന് കാലുകള്‍, രണ്ട് ലിംഗം, മലദ്വാരമില്ല; ജീവന്‍ മരണപോരാട്ടങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ന്നിലധികം അവയവങ്ങളുമായും അവയവങ്ങള്‍ കുറഞ്ഞുമെല്ലാം കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. എന്നാല്‍ തുടര്‍ന്ന് ജീവിക്കുമോയെന്ന് സംശയം തോന്നുന്ന, ഡോക്ടര്‍മാര്‍ തന്നെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന രീതിയിലാണ് അവന്‍ ജനിക്കുന്നത്. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ സംഭവമാണെന്ന് റഷ്യയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍  സാക്ഷ്യപ്പെടുത്തി. 

ജനിക്കുന്നതിനും വളരെ മുന്‍പുള്ള സ്‌കാനിങ് റിപ്പോര്‍ട്ടില്‍ നവജാതശിശുവിന്റെ രണ്ട് കാലുകള്‍ക്കിടയില്‍ മറ്റൊരു കാല്‍ കൂടിയുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതായിരുന്നു. കുഞ്ഞ് ജനിച്ചാല്‍ അത് അമ്മയ്ക്കും കുഞ്ഞിനും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന നിഗമനത്തില്‍ അന്ന് അബോര്‍ഷന്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ അമ്മയെ നിര്‍ബന്ധിക്കുകയും ചെയ്തു. 

എന്നാല്‍ എന്ത് പ്രശ്‌നവും താന്‍ നേരിടാന്‍ തയ്യാറാണെന്നായിരുന്നു അവരുടെ മറുപടി. പിന്നീട് അതനുസരിച്ച് വേണ്ട ചികിത്സയും തയ്യാറെടുപ്പുകളുമായി ഡോക്ടര്‍മാരും കുടുംബാംഗങ്ങളും അവര്‍ക്കൊപ്പം നിന്നു. അങ്ങനെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അവന്‍ ഭൂമിയിലെത്തി. എന്നാല്‍ ജനിച്ച് കഴിഞ്ഞപ്പോള്‍ അധികമുള്ള കാല് മാത്രമല്ല, വേറെയും പ്രശ്ങ്ങളോടെയാണ് കുഞ്ഞ് ജനിച്ചതെന്ന് മനസിലായത്. 

മൂന്ന് കാലുകള്‍, രണ്ട് ലിംഗം, മലദ്വാരമില്ല. ഇതായിരുന്നു അവന്‍ നേരിട്ട പ്രശ്‌നങ്ങള്‍. എങ്ങനെ ഇത് കൈകാര്യം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീട് വിദഗ്ധരുടെ ഒരു സംഘം തന്നെ അവന്റെ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തുകയായിരുന്നു. 

ആദ്യം നടത്തിയത് മലദ്വാരത്തിന് വേണ്ടിയുള്ള ശസ്ത്രക്രിയയായിരുന്നു. പിന്നീട് അധിക അവയവങ്ങളെ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ളത്. ഓരോന്നും അതീവശ്രദ്ധയോടെ സമയമെടുത്ത് അവര്‍ ചെയ്തു തീര്‍ത്തു. എല്ലാ ശസ്ത്രക്രിയകളും വിജയം കാണുകയും ചെയ്തു.

ഇപ്പോള്‍ അവന്‍ ചെറുതായി പിച്ചവച്ചുതുടങ്ങിയെന്നാണ് മോസ്‌കോ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളറിയിക്കുന്നത്. കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് മറ്റ് വിശദാംശങ്ങളൊന്നും ഇവര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം സംഭവമായതിനാല്‍ മെഡിക്കല്‍ വിശദാംശങ്ങള്‍ ഓരോന്നും ഇവര്‍ പുറംലോകത്തിനെ അറിയിക്കുമെന്നാണ് വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com