ഗ്ലാമര്‍ മോഡലിനെ കൊന്ന് പെട്ടിയിലാക്കി, കോണ്‍ഗ്രീറ്റ് ചെയ്ത് മരുഭൂമിയില്‍ തള്ളി; അയല്‍ക്കാരന്‍ അറസ്റ്റില്‍

മരപ്പെട്ടിയിലാക്കി കോണ്‍ഗ്രീറ്റ് നിറച്ച നിലയില്‍ മൃതശരീരം നെവാഡ മരുഭൂമിയില്‍ നിന്നാണ് കണ്ടെത്തിയത്
ഗ്ലാമര്‍ മോഡലിനെ കൊന്ന് പെട്ടിയിലാക്കി, കോണ്‍ഗ്രീറ്റ് ചെയ്ത് മരുഭൂമിയില്‍ തള്ളി; അയല്‍ക്കാരന്‍ അറസ്റ്റില്‍

ലാസ് വേഗാസ്; അഞ്ച് മാസം മുന്‍പ് കാണാതായ ഗ്ലാമര്‍ മോഡലിന്റെ മൃതദേഹം പെട്ടിയിലാക്കി കോണ്‍ഗ്രീറ്റ് ചെയ്തനിലയില്‍ കണ്ടെത്തി. 24 കാരിയായ എസ്‌മെറാള്‍ഡ ഗോണ്‍സാലെസാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ അയല്‍ക്കാരനായ ക്രിസ്റ്റഫര്‍ പ്രെസ്റ്റിപിനൊയെ (45) അറസ്റ്റ് ചെയ്തു. പൂള്‍ ക്ലീനര്‍ കുത്തിവെച്ചും കഴുത്തുഞെരിച്ചുമാണ് യുവതിയെ കൊലപ്പെടുത്തിയത്.

മേയ് 31 നാണ് എസ്‌മെറാള്‍ഡയെ കാണാതാകുന്നത്. വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ലാസ് വേഗാസിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കുന്നത്. മരപ്പെട്ടിയിലാക്കി കോണ്‍ഗ്രീറ്റ് നിറച്ച നിലയില്‍ മൃതശരീരം നെവാഡ മരുഭൂമിയില്‍ നിന്നാണ് കണ്ടെത്തിയത്. അറസ്റ്റിലായ പ്രസ്റ്റിപിനോയുടെ വീട്ടില്‍ വെച്ചാണ് കൊലനടന്നത്.

എസ്‌മെറാള്‍ഡയുടെ വീട്ടില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് പ്രതിയുടെ വീട്. യുവതിയ്ക്ക് മാനസികമായി ചില പ്രശ്‌നങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. കൊലചെയ്യുന്നതിന് മുന്‍പ് യുവതിയെ പ്രസ്റ്റിപിനോയുടെ വീട്ടില്‍ കുറച്ചു നാള്‍ പൂട്ടിയിട്ടിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. യുവതിയ്ക്ക് മയക്കുമരുന്നു നല്‍കിയ ശേഷം ഇയാള്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് കുറച്ചു കഴിഞ്ഞ് കെട്ട് അഴിച്ചെങ്കിലും യുവതി ഇയാളുടെ മുഖത്ത് ഇടിച്ചു. ഇതോടെ യുവതിയുടെ കഴുത്തു ഞെരിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയ്ക്ക് പിന്നീട് ഇയാള്‍ വിഷം നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഒരു  വാഹനം വാടകയ്ക്ക് എടുത്ത് എസ്‌മെറാള്‍ഡയുടെ മൃതദേഹം പെട്ടിയിലാക്കി മരുഭൂമിയില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ യുവതി എങ്ങിനെയാണ് പ്രസ്റ്റിപിനോയുടെ വീട്ടില്‍ എത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൊലപാതകത്തില്‍ പ്രസ്റ്റിപിനോയുടെ കാമുകി 31കാരിയായ ലിസ മോര്‍ട്ടിനെയും പ്രതിചേര്‍ത്തു. ഇയാളെ സഹായിച്ചതിനാണ് കുറ്റം ചാര്‍ത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ വെള്ളിയാഴ്ച ലാസ് വേഗാസിലേക്ക് തിരികെ എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com