'സന്തോഷത്തിന് മെഴ്‌സിഡസ് വേണ്ട', അച്ഛന്റെ സൈക്കിള്‍ കണ്ട് തുളളിച്ചാടുന്ന പെണ്‍കുട്ടി, ഒന്നിച്ച് പ്രാര്‍ത്ഥന ( വീഡിയോ)

ഇഷ്ടമുളള കളിപ്പാട്ടങ്ങള്‍ മാതാപിതാക്കള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ കുട്ടികള്‍ തുളളിച്ചാടുന്നത് സ്വാഭാവികമാണ്
'സന്തോഷത്തിന് മെഴ്‌സിഡസ് വേണ്ട', അച്ഛന്റെ സൈക്കിള്‍ കണ്ട് തുളളിച്ചാടുന്ന പെണ്‍കുട്ടി, ഒന്നിച്ച് പ്രാര്‍ത്ഥന ( വീഡിയോ)

ഷ്ടമുളള കളിപ്പാട്ടങ്ങള്‍ മാതാപിതാക്കള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ കുട്ടികള്‍ തുളളിച്ചാടുന്നത് സ്വാഭാവികമാണ്. അവരുടെ ആഹ്ലാദം കാണുമ്പോള്‍ മാതാപിതാക്കളുടെ സന്തോഷം ഇരട്ടിയാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

'സന്തോഷത്തിന് മെഴ്‌സിഡസ് കാര്‍ ആവശ്യമില്ല'- എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വിഡിയോയില്‍ കാണുന്ന സ്ഥലം ഏതാണെന്ന് വ്യക്തമല്ല. അച്ഛന്‍ വാങ്ങിച്ച സൈക്കിള്‍ കണ്ട് തുള്ളിച്ചാടുന്ന പെണ്‍കുട്ടിയ കണ്ട് ഈ പിതാവിന്റെ മുഖത്തും സന്തോഷം വിടരുകയാണ്. തുടര്‍ന്ന് ഇരുവരുമൊന്നിച്ച് പ്രാര്‍ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ദൃശ്യത്തില്‍ കാണുന്ന പെണ്‍കുട്ടിയെയും അച്ഛനെയും തിരിച്ചറിഞ്ഞാല്‍ അറിയിക്കണമെന്നും ആ കുട്ടിക്ക് പുതിയ സൈക്കിള്‍ വാങ്ങി നല്‍കുന്നതാണെന്നും വീഡിയോ പങ്കുവെച്ച ഭാരത് ദിലീപ് ആമുഖമായി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com