തൊട്ടിലില്‍ കിടക്കുന്ന കുട്ടിയെ കണ്ട് അമ്മ ഞെട്ടി!; അരികില്‍ പ്രേത സമാനമായ ഒരു രൂപം , ചിത്രം വൈറല്‍

അമേരിക്കയിലെ ഇല്ലിനോയിസ് സ്വദേശിനിയായ അമ്മ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്
തൊട്ടിലില്‍ കിടക്കുന്ന കുട്ടിയെ കണ്ട് അമ്മ ഞെട്ടി!; അരികില്‍ പ്രേത സമാനമായ ഒരു രൂപം , ചിത്രം വൈറല്‍

ന്യൂയോര്‍ക്ക്: തൊട്ടിലില്‍ കിടക്കുന്ന കുട്ടിയെ കണ്ട് അമ്മ ഞെട്ടി!. പതിനെട്ട് മാസം മാത്രം പ്രായമുളള കുഞ്ഞിനോട് ചേര്‍ന്ന് കുട്ടിയോട് സാമ്യമുളള പ്രേത സമാനമായ ഒരു രൂപം. അമേരിക്കയിലെ ഇല്ലിനോയിസ് സ്വദേശിനിയായ അമ്മ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

32കാരിയായ മരിറ്റ്‌സ സിബുല്‍സ് ആണ് തന്റെ അനുഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. താന്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് മകന്‍ ഉറങ്ങിയോ എന്ന് നോക്കാന്‍ പോയപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യം കണ്ടതെന്ന് മരിറ്റ്‌സ പറയുന്നു.'കഴിഞ്ഞ രാത്രി , എന്റെ മകനൊപ്പം ഒരു പ്രേത സമാനമായ ഒരു കുഞ്ഞിനെ കണ്ട ഞാന്‍ ഞെട്ടി. എന്റെ ഉറക്കം നഷ്ടപ്പെട്ടു. മകന്‍ ഉറങ്ങിക്കിടക്കുമ്പോള്‍, ഒരു ഫഌഷ് ലൈറ്റിന്റെ സഹായത്തോടെ പതുങ്ങി ചെന്നു നോക്കാന്‍ പോലും ശ്രമിച്ചു'- മരിറ്റ്‌സ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഇത് ഒരു തോന്നല്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. തുടക്കത്തില്‍ ഇത്  അവഗണിച്ചു.എന്നാല്‍ ആ ചിത്രം തന്റെ മനസ്സിനെ വിടാതെ പിടികൂടി. എങ്കിലും ഇതിന്റെ പിന്നില്‍ ഒരു യുക്തി ഉണ്ടെന്ന് മനസ്സിനെ പഠി്പ്പിക്കാനാണ് പിന്നീട് ശ്രമിച്ചത്'- മരിറ്റ്‌സ പറയുന്നു.

വെളളിയാഴ്ചയാണ് മരിറ്റ്‌സ ഫെയ്‌സ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്. ദിവസങ്ങള്‍ക്കകം 2.9 ലക്ഷം ഷെയറാണ് ചിത്രത്തിന് ലഭിച്ചത്. അഞ്ചുലക്ഷം പേര്‍ ചിത്രത്തില്‍ പ്രതികരിച്ചു.

അടുത്ത ദിവസം ഇതിന്റെ ദൂരൂഹത മാറിയതായും മരിറ്റ്‌സ ഫെയ്‌സ്ബുക്കിലൂടെ തന്നെ വെളിപ്പെടുത്തി. കിടക്കയിലെ ഒരു ഡിസൈനാണ് പ്രേതസമാനമായ രൂപത്തെ സങ്കല്‍പ്പിക്കാന്‍ ഇടയാക്കിയതെന്ന് മരിറ്റ്‌സ പറയുന്നു.  

കിടക്കയിലെ വിരി ഭര്‍ത്താവ് മാറ്റിയിരുന്നു. പകരം പുതിയത് ഇടാന്‍ അദ്ദേഹം മറന്നു. ഇതോടെ കിടക്കയിലെ ഡിസൈന്‍ ഒരു രൂപമായി തോന്നുകയായിരുന്നുവെന്ന് മരിറ്റ്‌സ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com