എൻജിനീയറിങ് ബിരുദധാരി, എംബിഎയ്ക്ക് പഠിക്കുമ്പോൾ നാടുവിട്ടു; നടൻ ശിവകാർത്തികേയന്റെ സഹപാഠി കഴിഞ്ഞ പതിനഞ്ചുവർഷമായി തെരുവിൽ, കഥ

എംബിഎയ്ക്ക് പഠിക്കുന്ന കാലയളവിലാണ് നാടുവിട്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു
എൻജിനീയറിങ് ബിരുദധാരി, എംബിഎയ്ക്ക് പഠിക്കുമ്പോൾ നാടുവിട്ടു; നടൻ ശിവകാർത്തികേയന്റെ സഹപാഠി കഴിഞ്ഞ പതിനഞ്ചുവർഷമായി തെരുവിൽ, കഥ

കണ്ണൂർ: ഒന്നര പതിറ്റാണ്ട് മുമ്പ് വീടുവിട്ടുപോയ തമിഴ്നാട് സ്വദേശിയായ യുവാവിനെ കണ്ണൂരിൽ കണ്ടെത്തി. ത​മി​ഴ്നാ​ട് പാ​ള​യം​കോ​ട്ട് സ്വ​ദേ​ശി ഏ​ഷ്യാ​റ്റി​ക് വേ​ലാ​യു​ധ​നെ (36) യാ​ണ് പതിനഞ്ച് വർഷങ്ങൾക്ക് ശേ​ഷം ക​ണ്ടെ​ത്തി​യ​ത്. എംബിഎയ്ക്ക് പഠിക്കുന്ന കാലയളവിലാണ് നാടുവിട്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തമിഴിലെ യുവതാരം ശിവകാർത്തികേയൻ ഇയാളുടെ സഹപാഠിയായിരുന്നു. കണ്ണൂർ ടൗ​ൺ പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന ഭ​ക്ഷ​ണ​പൊ​തി വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ ദി​വ​സ​വു​മെ​ത്തി ഭ​ക്ഷ​ണ​വു​മാ​യി പോ​കു​ന്ന വേ​ലാ​യു​ധൻ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം നേ​ടി​യ ശേ​ഷം എം​ബി​എ പ​ഠി​ക്കു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ലു​ള്ള ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​നിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ൽ ചേര‍ന്നിരുന്നതായി വേലായുധൻ പൊലീസിനോട് പറഞ്ഞു. ഇക്കാലയളവിൽ നാടുവിടാൻ തീരുമാനിച്ച വേലായുധൻ കേരളത്തിലേക്ക് വണ്ടി കയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

 ഭി​ക്ഷാ​ട​നം ന​ട​ത്തി​യും ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഭ​ക്ഷ​ണം ക​ഴി​ച്ചും അലഞ്ഞുതിരിഞ്ഞു നടന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ കറങ്ങിയ ശേ​ഷം ക​ഴി​ഞ്ഞ​യാ​ഴ്ചയാണ് ക​ണ്ണൂ​രി​ലെ​ത്തിയത്. വി​ശ​പ്പ് ര​ഹി​ത ന​ഗ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കണ്ണൂർ ടൗ​ൺ പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന ഭ​ക്ഷ​ണ​പൊ​തി വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ ഇയാൾ ദി​വ​സ​വു​മെ​ത്തിയിരുന്നു. ഭ​ക്ഷ​ണ​വു​മാ​യി പോ​കു​ന്ന വേ​ലാ​യു​ധ​നെ ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ ശ്രദ്ധിച്ചതോടെയാണ് കഥ മാറിയത്.

 ചൊവ്വാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പ​തി​വ് പോ​ലെ ഭ​ക്ഷ​ണ​പൊ​തി എ​ടു​ക്കാ​ൻ ചെ​ന്ന വേ​ലാ​യു​ധ​നെ പോ​ലീ​സു​കാ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് 15 വ​ർ​ഷം മു​മ്പ് നാ​ടു​വി​ട്ട ക​ഥ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ടൗ​ൺ ​പോ​ലീ​സ് ചെ​ന്നൈ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഇ​യാ​ൾ 15 വ​ർ​ഷം മു​മ്പ് നാടുവിട്ടതാണെന്ന് പൊലീസ് അറിയിച്ചു.

 ചെ​ന്നൈ പോ​ലീ​സ് വേ​ലാ​യു​ധ​ന്‍റെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. വ്യാഴാഴ്ചയോടെ ബ​ന്ധു​ക്ക​ൾ ക​ണ്ണൂ​രി​ലെ​ത്തും. ബ​ന്ധു​ക്ക​ൾ എ​ത്തു​ന്ന​തു​വ​രെ ചൊ​വ്വ പ്ര​ത്യാ​ശ​ഭ​വ​നി​ൽ വേ​ലാ​യു​ധ​നെ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com