ന്യൂയോര്‍ക്ക് : കയ്യില്‍ തോക്കുമായി കൊലവിളിച്ച് പാഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ ആലിംഗനത്തിലൂടെ കീഴടക്കിയ ഫുട്ബോള്‍ കോച്ചിന്റെ വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ ഓര്‍ഗണിലനെ പാര്ക്രോസ് ഹൈസ്കൂളിലാണ് സംഭവം. പതിനെട്ടുകാരനായ എയ്ഞ്ചല്‍ ഗ്രനാഡോസ് ഡയസ് എന്ന വിദ്യാര്‍ത്ഥിയാണ് തോക്കുമായി സ്കൂളില്‍ എത്തിയത്.
ഒരു കുട്ടിയെ കൂട്ടിക്കൊണ്ടുവരാനായി ഫൈന്‍ ആര്‍ട്സ് ബില്‍ഡിങ്ങിലേക്ക് എത്തിയതായിരുന്നു സ്കൂളിലെ സെക്യൂരിറ്റി ഗാര്‍ഡും ഫുട്ബോള്‍ കോച്ചുമായ കീനന്‍ ലോ. ഇതിനിടെയാണ് കോട്ടിനുള്ളില്‍ തോക്ക് ഒളിപ്പിച്ച് വിദ്യാര്‍ത്ഥി ക്ലാസ് റൂമിലേക്കെത്തുന്നത്. തോക്കുമായി നില്ക്കുന്ന വിദ്യാര്‍ത്ഥിയെ കണ്ട് ഏതാനും പേര് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.
ഒരു നിമിഷം അവന്റെ മുഖവും കണ്ണുകളിലെ നോട്ടവും ഞാന്‍ ശ്രദ്ധിച്ചു. പെട്ടെന്ന് ഉള്ളില്‍ നിന്നെന്ന പോലെ ഞാന്‍ പ്രവര്‍ത്തിച്ചു. പതിയെ ക്ലാസ് റൂമിന് വെളിയിലേക്ക് കൊണ്ടുവന്ന വിദ്യാര്‍ത്ഥിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ഇതിനിടെ മറ്റൊരു അധ്യാപകനെത്തി തോക്ക് കൈക്കലാക്കി.
തോക്ക് വാങ്ങിയെങ്കിലും അവനെ കൈവിടാതെ, കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു കീനന്‍ ലോ. സ്കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. ലോയുടെ മനസ്സാന്നിധ്യത്തെ വാഴ്ത്തുകയാണ് വിഡിയോ കണ്ടവര്‍. അതേസമയം ആ കുട്ടിയോട് അനുകമ്പ മാത്രമാണ് തോന്നിയതെന്നും, കുട്ടിയായിരിക്കുമ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് പോലും അറിയണമെന്ന് ഇല്ലെന്നും കീനന്‍ ലോ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ