'നന്ദി സാര്‍... നിങ്ങളെപ്പോലുള്ള ദൈവങ്ങളുള്ളത് കൊണ്ടാണ് ഞങ്ങളിന്ന് ജീവിച്ചിരിക്കുന്നത്...';  സര്‍ക്കാര്‍ ആശുപത്രിയിലെ അനുഭവം വിവരിച്ച് അനൂപ് ചന്ദ്രന്‍ (വീഡിയോ)

സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി വൈകിയും രോഗികള്‍ക്കുള്ള ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്ന ഡോക്ടര്‍മാരെ പ്രശംസിച്ച് നടന്‍ അനൂപ് ചന്ദ്രന്‍.
'നന്ദി സാര്‍... നിങ്ങളെപ്പോലുള്ള ദൈവങ്ങളുള്ളത് കൊണ്ടാണ് ഞങ്ങളിന്ന് ജീവിച്ചിരിക്കുന്നത്...';  സര്‍ക്കാര്‍ ആശുപത്രിയിലെ അനുഭവം വിവരിച്ച് അനൂപ് ചന്ദ്രന്‍ (വീഡിയോ)

ര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി വൈകിയും രോഗികള്‍ക്കുള്ള ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്ന ഡോക്ടര്‍മാരെ പ്രശംസിച്ച് നടന്‍ അനൂപ് ചന്ദ്രന്‍. കഴിഞ്ഞ ദിവസം തനിക്കുണ്ടായ അനുഭവം വ്യക്തമാക്കിയാണ് അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാമിന് വിധേയനായ സുഹൃത്തിന്റെ അച്ഛന്റെ ഓപ്പറേഷന് പോയപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

രാത്രി രണ്ടര മണിക്കാണ് ഓപ്പറേഷന്‍ കഴിഞ്ഞത്. ഡോക്ടര്‍ ജയപ്രകാശ് ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ അദ്ദേഹം മനുഷ്യനല്ല, ഡോക്ടറുമല്ല, ദൈവമാണ് എന്ന് തോന്നി എന്നാണ് അനൂപ് മേനോന്‍ പറഞ്ഞിരിക്കുന്നത്.

നിങ്ങളെപ്പോലെയുള്ള ദൈവങ്ങളുള്ളത് കൊണ്ടാണ് ഞങ്ങളിന്ന് സന്തോഷത്തോടെ ജീവിച്ചിരിക്കുന്നതെന്നും അനൂപ് ചന്ദ്രന്‍ ഫെയ്‌സബുക്ക് വീഡിയോയില്‍ പറയുന്നു. രാവില ഏഴ് മണിക്ക് താന്‍ നോക്കുമ്പോള്‍ ഡോ. ജയപ്രകാശ് റൗണ്ട്‌സിന് പോകുന്ന കാഴ്ചയാണ് കണ്ടതെന്നും അനൂപ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com