ശരീരത്തില്‍ പതിനാറ് വെടിയുണ്ടകളേറ്റു: രണ്ടു മൈല്‍ നടന്ന് ആശുപത്രിയിലെത്തി യുവാവ്, അത്ഭുതമെന്ന് ഡോക്ടര്‍മാര്‍

16 വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ചിട്ടും, നിലത്തു വീണ യുവാവ് എഴുന്നേറ്റ് രണ്ടു മൈല്‍ ദൂരെയുള്ള ആശുപത്രിയിലെത്തിയത് പൊലീസിനെയും ഡോക്ടര്‍മാരെയും ഞെട്ടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


16 വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ചിട്ടും, നിലത്തു വീണ യുവാവ് എഴുന്നേറ്റ് രണ്ടു മൈല്‍ ദൂരെയുള്ള ആശുപത്രിയിലെത്തിയത് പൊലീസിനെയും ഡോക്ടര്‍മാരെയും ഞെട്ടിച്ചു. മാരക പ്രഹരശേഷിയുള്ള ഓട്ടോമാറ്റിക് റൈഫിളില്‍ നിന്നാണ് യുവാവിന് വെടിയുണ്ടകളേറ്റത്.

ഫിലഡല്‍ഫിയ കെന്‍സിങ്ടണ്‍ പരിസരത്തു വച്ചായിരുന്നു 27 വയസ്സുകാരനു വെടിയേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇടത്തെ ഇടുപ്പെല്ല്, നെ!ഞ്ച്, ഷോള്‍ഡര്‍, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലാണ് വെടിയുണ്ടകള്‍ തറച്ചതെന്ന് പൊലീസ് പറഞ്ഞു.

ടെംപിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കഴിയുന്ന യുവാവ് ഗുരുതരാവസ്ഥയിലാണെങ്കിലും അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവം നടന്ന സ്ഥലത്തു നിന്നും 23 ഷെല്ലുകള്‍ ലഭിച്ചതായും വെടിവച്ചുവെന്നു സംശയിക്കുന്ന വ്യക്തി കാറില്‍ കയറി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സമീപ പ്രദേശങ്ങളിലുള്ള ക്യാമറള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com