'ഗുണ്ടയായ കാമുകന് പണം കൊടുക്കാന്‍ വ്യഭിചരിക്കാന്‍ തയാറായ പെണ്‍കുട്ടി'; ഞെട്ടിപ്പിക്കുന്ന അനുഭവം

ഗുണ്ടയെ പ്രണയിച്ച എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കല തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്
'ഗുണ്ടയായ കാമുകന് പണം കൊടുക്കാന്‍ വ്യഭിചരിക്കാന്‍ തയാറായ പെണ്‍കുട്ടി'; ഞെട്ടിപ്പിക്കുന്ന അനുഭവം

പ്രണയിച്ച് തുടങ്ങിയാല്‍ ചിലരുടെ ജീവിതം ഒരാളിലേക്ക് മാത്രമായി ചുരുങ്ങും. അവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയാറാകും. വരാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെയാവും അവര്‍ തന്റെ ഭാവി ജീവിതം തിരഞ്ഞെടുക്കുക. അച്ഛനും അമ്മയ്ക്കും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത അത്തരം ബന്ധങ്ങളെക്കുറിച്ച് പറയുകയാണ് കൗണ്‍സലര്‍ കലാ മോഹന്‍. ഗുണ്ടയെ പ്രണയിച്ച എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കല തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്ന് ഗുണ്ടയെ പ്രണയിച്ചതിന്റെ പേരില്‍ ഇല്ലാതായ കുടുംബത്തെക്കുറിച്ചും കാമുകന് പണം കൊടുക്കുന്നതിന് വേണ്ടി വ്യഭിചാരം ചെയ്യാന്‍ തയാറായ പെണ്‍കുട്ടിയെക്കുറിച്ചും അവര്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

കല മോഹന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

മകളുടെ കാമുകന് വയസ്സ് 32 തൊഴില്‍ ഗുണ്ട.
വിദ്യാഭ്യാസം ഇല്ല..!
..മകള്‍ക്കു വയസ്സ് 19 ..എഞ്ചിനീറിങ് വിദ്യാര്‍ത്ഥിനി..
പോലീസ് ഓഫീസര്‍ റെഫര്‍ ചെയ്ത കേസ് ആണ്..
നിങ്ങളുടെ മകളുടെ പുറകെ ഞാന്‍ നടക്കുന്നില്ല.അവളെ പറഞ്ഞു മാറ്റാമെങ്കില്‍ ചെയ്യൂ..! വിശാലമനസ്‌കനായ ''ഗുണ്ടയുടെ '' ഔദാര്യം പാവം അച്ഛനും അമ്മയ്ക്കും..

കൗണ്‍സലിംഗ് നു കൊണ്ട് വരാനായി വിളിച്ചു സംസാരിച്ചപ്പോഴേ ആ അച്ഛനോട് ഞാന്‍ പറഞ്ഞു, എനിക്ക് ഉറപ്പ് പറയാന്‍ പറ്റില്ല..
സംസാരിച്ചു നോക്കാം..
എന്റെ മനസ്സില്‍ ഒരു പഴയ നീറുന്ന ഓര്‍മ്മ ഉണ്ട്..
കൊല്ലം നഗരത്തെ മുഴുവന്‍ നടുക്കിയ ഒരു സംഭവം..
രണ്ടു പെണ്‍മക്കളെയും ഭാര്യയെയും കൊന്നിട്ട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസ്..
ആ പെണ്‍കുട്ടികളില്‍ ഇളയ കുട്ടി ഞാന്‍ മുന്‍പ് ജോലി ചെയ്തിരുന്ന പ്ലസ് ടു സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു..
നന്നായി അറിയാമായിരുന്ന ഒരു കുട്ടി..പാവം !
അവളുടെ ചേച്ചിയും ഇതേ പോലെ ഒരു ഗുണ്ടയുടെ കാമുകി ആയിരുന്നു..
പരമാവധി ശ്രമിച്ചിട്ടും പിന്മാറാതെ വന്നപ്പോ ആ അച്ഛന്‍ , അവസാനം അത് ചെയ്തു.. !എല്ലാവരെയും കൊന്നിട്ട് അദ്ദേഹം തൂങ്ങിമരിച്ചു..
എത്രയോ ദിവസം ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റിട്ടുണ്ട്,.!

അച്ഛന്‍ മരിച്ച മകളെയും കൊണ്ട് ഒരു 'അമ്മ ഇതേ അവസ്ഥയില്‍ മുന്നിലിരുന്നു ഹൃദയം പൊട്ടി കരഞ്ഞിട്ടുണ്ട്..
അതും ഒരു കൊട്ടേഷന്‍ ക്രിമിനല്‍...
പക്ഷെ അവളെ തിരുത്തി കൊണ്ട് വരാന്‍ പറ്റി..
മെഡിക്കല്‍ വിദ്യാര്‍ഥിനി ആയ അവളെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടു അവനും കൂട്ടരും കോടതി വരെ എത്തി.. habeas corpus  ഫയല്‍ ചെയ്തു.
പെണ്‍കുട്ടി കോടതിയില്‍ വീട്ടുകാര്‍ക്കൊപ്പം പോയാല്‍ മതിയെന്നു പറഞ്ഞു..

അടുത്ത കേസ് , ഗുണ്ടയായ കാമുകന് പണം കൊടുക്കാന്‍ വ്യഭിചാരിക്കാന്‍ തയ്യാറായ ഒരു പെണ്‍കുട്ടിയുടെ ആയിരുന്നു..
പോലീസ് സംവിധാനത്തിന്റെ, മികവ് കൊണ്ട് മാത്രം രക്ഷിക്കാന്‍ പറ്റിയ ഒരു പെണ്‍കുട്ടിയുടെ ജീവിതം..

വീണ്ടും ഒരു അച്ഛന്‍ കൂടി എന്റെ മുന്നില്‍..
ദേഷ്യവും സങ്കടവും അപമാനവും ഒക്കെ കലര്‍ന്ന മുഖത്തോടെ ഇരിക്കുന്ന അദ്ദേഹത്തിന്റെ മുഖം ..
ആകെ തകര്‍ന്നു കുനിഞ്ഞു ഇരുന്നു കരയുന്ന അമ്മയുടെ മുഖം..
ഒരു ശത്രുവിനെ പോലെ നോക്കി ഇരിക്കുന്ന മകളുടെ മുഖം..

കള്ളുകുടിയ്ക്കും..
അതിപ്പോ ആരാ കുടിക്കാതെ..?

സ്ത്രീവിഷയം ഉണ്ട്..അത് പ്രശ്‌നമില്ല.??
അദ്ദേഹത്തിനെ ഒരുപാട് സ്ത്രീകള്‍ക്ക് ഇഷ്ടമാണ്..ചങ്കൂറ്റം ഉള്ള ആണന്നു..പക്ഷെ അവരെ ഒക്കെ വെട്ടി ഞാന്‍ നേടും..

നിന്നോട് സ്‌നേഹമുണ്ടോ..? അതിനു ഉത്തരം ഇതാണ്..
എനിക്കുണ്ട്..! എനിക്ക് അദ്ദേഹത്തിനെ മതി..! ൗിരീിറശശേീിമഹ ഹീ്‌ല !

ചേട്ടന്റെ ജാതി ഞങ്ങളുടേതില്‍ കുറഞ്ഞതാണോ ഇത്രയും വലിയ പ്രശ്‌നം?

എന്നെയും ശത്രുവായി തന്നെ അവള്‍ കാണുകയും കാര്യങ്ങള്‍ മറ്റൊരു വഴിക്കു നീക്കുകയും ചെയ്യുന്നു..
പൊള്ളുന്ന പ്രശ്‌നങ്ങള്‍ കുരുട്ടു ബുദ്ധിയില്‍ ഒഴിവാക്കി, മറ്റൊരു രീതിയില്‍ കാര്യം മാറ്റിമറിക്കും...
മര്‍മ്മഭാഗത്താണ് ഇപ്പോള്‍ അവള്‍ ചവിട്ടിയിരിക്കുന്നത്...

ജാതിയും മതവുമില്ല, അവന്റെ രീതികളാണ് നോക്കേണ്ടത്, വെട്ടും കുത്തും പോലീസ് കേസുമായി നടക്കുന്ന ഒരാളെ മതിയോ?
വെറുതെ പറഞ്ഞു നോക്കി..
മതി...
അവളുടെ ഉറച്ച ശബ്ദം..
വെറുതെ സംസാരിച്ചിട്ട് കാര്യമില്ല..
അച്ഛനും അമ്മയും ഇറങ്ങി..കൂടെ
മകള്‍ ജയിച്ച ഭാവത്തോടെയും..
എനിക്കാ അച്ഛന്റെ മുഖഭാവം കണ്ടിട്ട് പേടി തോന്നി..

നാളെ , മറ്റൊരു ദുരന്തം , എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് വന്ന പോലെ ഇവള്‍ക്ക് വരാതിരിക്കട്ടെ..
എന്ത് നിയമനടപടികള്‍ ഇങ്ങനെ ഉള്ള പ്രശ്‌നങ്ങളില്‍ സഹായകം ആകാന്‍ പറ്റുമെന്ന് നിരവധി അച്ഛനമ്മമാര്‍ ചോദിക്കുന്നു..
എന്ത് ചെയ്യാനാകും..?
ഗുണ്ടകളോളം പിടിപാട് സമൂഹത്തില്‍ മറ്റൊരു വകുപ്പിനും ഇല്ലല്ലോ...
ഇത്രയധികം ലോകകാര്യങ്ങള്‍ വിരല്‍ തുമ്പില്‍ അറിയാന്‍ പറ്റുന്ന ഈ കാലത്ത് എന്ത് ബോധമില്ലായ്മ ആണ് പെണ്‍കുട്ടികളെ ഇങ്ങനെ ഒരു ചിന്തയില്‍ പിടിച്ചു നിര്‍ത്തുന്നത്?
മനഃശാസ്ത്രപരമായ വിശകലനം ഉണ്ടാകാം.. ഓരോ വ്യക്തിയെയും എടുത്താല്‍...
എന്നിരുന്നാലും, ഉള്‍കൊള്ളാന്‍ വയ്യ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com