74ാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, മങ്കയമ്മ ഗിന്നസ് ബുക്കിലേക്ക്‌

ജനുവരിയില്‍ മങ്കയമ്മ ഗര്‍ഭം ധരിച്ചു. 10 ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു മങ്കയമ്മ ഈ നാളുകളില്‍
74ാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, മങ്കയമ്മ ഗിന്നസ് ബുക്കിലേക്ക്‌

അമരാവതി: 74ാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ മങ്കയമ്മ ഗിന്നസ് ബുക്കിലേക്ക്. കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ് ആന്ധ്ര സ്വദേശിനിയായ മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. 

66ാം വയസില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ സ്‌പെയിന്‍കാരി മരിയ ഡെല്‍ കാര്‍മന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. 2006ലായിരുന്നു അത്. 56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മങ്കയമ്മ-രാജറാവു ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. 

ഗുണ്ടൂരിലെ അഹസ്യ നഴ്‌സിങ് ഹോമില്‍ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നു. ചന്ദ്രബാബു നായിഡു മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന ഡോ അരുണയെ സമീപിച്ചതോടെയാണ് മങ്കയമ്മയുടെ കുഞ്ഞിനായുള്ള കാത്തിരിപ്പ് ഫലം കണ്ടത്. 

55 വയസുകാരിയായ അയല്‍ക്കാരിക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി കുഞ്ഞു പിറന്നതോടെയാണ് മങ്കയമ്മ ആരോഗ്യ മന്ത്രിയെ സമീപിച്ചത്. ജനുവരിയില്‍ മങ്കയമ്മ ഗര്‍ഭം ധരിച്ചു. 10 ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു മങ്കയമ്മ ഈ നാളുകളില്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിങ്ങനെ രോഗങ്ങള്‍ ഇവര്‍ക്ക് ഇല്ലാതിരുന്നതും അനുഗ്രമായെന്ന് ഡോക്ടര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com