ഭക്ഷണം കഴിച്ച് തൃപ്തിയായപ്പോള്‍ ആടിന്റെ സ്വഭാവം മാറി!; വീണുപുളഞ്ഞ് ബിബിസി ക്യാമറമാന്‍, ദൃശ്യങ്ങള്‍ വൈറല്‍ 

ഇംഗ്ലണ്ടിലെ വില്‍റ്റ്‌ഷെയര്‍ കൗണ്ടിയിലെ സഫാരിപാര്‍ക്കിലാണ് സംഭവം. 
ഭക്ഷണം കഴിച്ച് തൃപ്തിയായപ്പോള്‍ ആടിന്റെ സ്വഭാവം മാറി!; വീണുപുളഞ്ഞ് ബിബിസി ക്യാമറമാന്‍, ദൃശ്യങ്ങള്‍ വൈറല്‍ 

മൃഗങ്ങള്‍ എപ്പോഴാണ് അക്രമകാരികള്‍ ആകുക എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഭക്ഷണം നല്‍കുമ്പോള്‍ ശാന്തമായി പെരുമാറുന്നതാണ് പൊതുവെ മൃഗങ്ങള്‍ക്കുളള രീതി. ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഷൂട്ടിനിടെ, കൊമ്പ് കൊണ്ട് ക്യാമറമാനെ ആട് കുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇംഗ്ലണ്ടിലെ വില്‍റ്റ്‌ഷെയര്‍ കൗണ്ടിയിലെ സഫാരിപാര്‍ക്കിലാണ് സംഭവം. 

അനിമല്‍ പാര്‍ക്ക് ചിത്രീകരിക്കുകയായിരുന്നു ബിബിസി സംഘം. ഇതിനിടെ രണ്ടു യുവതികള്‍ ചേര്‍ന്ന് ഒരു ആടിന് ഭക്ഷണം നല്‍കുന്നതും തലോടുന്നതും കാണാം. ഇതിന് പിന്നാലെ ആട് ക്യാമറമാനെ കുത്തുന്നതാണ് ദൃശ്യങ്ങളിലുളളത്. ആടിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ ക്യാമറമാന്‍ വീണുകിടന്നു പുളയുന്നത് കാണാം. ഇതുവരെ എട്ടുലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com