റോളര്‍ കോസ്റ്ററില്‍ പറക്കുന്നതിനിടെ അപരിചിതന്റെ മൊബൈല്‍ ചാടിപ്പിടിച്ച് യുവാവ്; കൈയടിച്ച് സോഷ്യല്‍ മീഡിയ; വിഡിയോ വൈറല്‍

വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ കയ്യടി നേടുകയാണ് ന്യൂസിലന്‍ഡുകാരന്‍
റോളര്‍ കോസ്റ്ററില്‍ പറക്കുന്നതിനിടെ അപരിചിതന്റെ മൊബൈല്‍ ചാടിപ്പിടിച്ച് യുവാവ്; കൈയടിച്ച് സോഷ്യല്‍ മീഡിയ; വിഡിയോ വൈറല്‍

ങ്ങനെയൊരു ക്യാച്ച് നിങ്ങള്‍ ഇതുവരം കണ്ടിട്ടുണ്ടാകില്ല. റോളര്‍കോസ്റ്ററില്‍ ഇരുന്നുകൊണ്ട് പറന്നുവന്ന മൊബൈല്‍ ഫോണ്‍ കൈപ്പിടിയില്‍ ഒതുക്കിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. റോളര്‍ കോസ്റ്റര്‍ റൈഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായി വെച്ച വിഡിയോയിലാണ് അത്ഭുത ക്യാച്ച് പതിഞ്ഞത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ കയ്യടി നേടുകയാണ് ന്യൂസിലന്‍ഡുകാരന്‍. സ്‌പെയ്‌നിലാണ് സംഭവമുണ്ടായത്. 

മണിക്കൂറില്‍ 130 കിലോമീറ്റര്‍ സ്പീഡില്‍ പറക്കുന്നതിനിടയിലാണ് അപരിചിതന്റെ കൈയില്‍ നിന്ന് തെറിച്ച് വന്ന മൊബൈല്‍ ചാടിപ്പിടിച്ചത്. വിഡിയോ യൂട്യൂബില്‍ ഷെയര്‍ ചെയ്തതോടെ 40 ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്. ഫോണ്‍ പിടിച്ചതിന് ശേഷം സന്തോഷം കൊണ്ട് ഒച്ചവെക്കുന്നതും കാണാം. എന്തായാലും യുവാവിന്റെ കഴിവിനെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ഇങ്ങനെയൊരു വിഡിയോ ഇല്ലായിരുന്നെങ്കില്‍ ഇത് ആരും വിശ്വസിക്കില്ലായിരുന്നു എന്നാണ് പലരും പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com