ഒറ്റത്തവണയില്‍ 30 സമ്മര്‍സോള്‍ട്ട്; ഇവന്‍ ഒരു സംഭവം തന്നെയെന്ന് സോഷ്യല്‍ മീഡിയ; വിഡിയോ വൈറല്‍

ഈ കുട്ടിയുടെ കഴിവ് പ്രോത്സാഹിപ്പിക്കാന്‍ കായിക മന്ത്രി കിരണ്‍ റിജ്ജുവിനെ ടാഗ് ചെയ്തുകൊണ്ടാണ് പലരുടേയും പോസ്റ്റ്
ഒറ്റത്തവണയില്‍ 30 സമ്മര്‍സോള്‍ട്ട്; ഇവന്‍ ഒരു സംഭവം തന്നെയെന്ന് സോഷ്യല്‍ മീഡിയ; വിഡിയോ വൈറല്‍

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊല്‍ക്കത്തയിലെ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജിംനാസ്റ്റ്ക് മൂവ്‌സ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്. ഇപ്പോള്‍ മറ്റൊരു വിഡിയോയാണ് വൈറലാവുന്നത്. ഒരു കുട്ടിയുടെ സമ്മര്‍സോള്‍ട്ടാണ് സോഷ്യല്‍ മീഡിയയെ അത്ഭുതത്തിലാഴ്ത്തുന്നത്. ഒറ്റത്തവണയില്‍ 30 സമ്മര്‍സോള്‍ട്ടാണ് കുട്ടി ചെയ്യുന്നത്. രാജ്യത്തെ ഏതോ ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 

ഒരു മരത്തിന് അടിയില്‍ നിന്നുകൊണ്ടാണ് അവന്റെ കരണംമറിച്ചിലുകള്‍. രാജ്യത്ത് ഇത്തരത്തില്‍ എത്രയോ ടാലന്റുകളാണ് അറിയാതെ പോകുന്നത് എന്നാണ് പലരും പറയുന്നത്. ഈ കുട്ടിയുടെ കഴിവ് പ്രോത്സാഹിപ്പിക്കാന്‍ കായിക മന്ത്രി കിരണ്‍ റിജ്ജുവിനെ ടാഗ് ചെയ്തുകൊണ്ടാണ് പലരുടേയും പോസ്റ്റ്. ഇത്തരം ടാലന്റുകള്‍ രാജ്യത്തിന് നിരവധി പുരസ്‌കാരങ്ങള്‍ കൊണ്ടുവന്നുതരും എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. 

സ്‌കൂള്‍ യൂണിഫോമില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ തലകുത്തിമറിയുന്നതിന്റെ വിഡിയോ വൈറലായതോടെ കുട്ടികളെ പ്രശംസിച്ച് കിരണ്‍ റിജ്ജു രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ കൊണ്ടുവന്ന് പ്രത്യേക പരിശീലനം നല്‍കാനും തീരുമാനമായി. അതുപോലെ ഈ കുട്ടിയ്ക്കും ഗവണ്‍മെന്റ് പരിശീലനം നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com