ലിഫ്റ്റ് നൽകാൻ വഴിയരികിൽ നിർത്തി, പിന്നാലെ കുതിച്ചെത്തി ദുരന്തം; നടുക്കുന്ന വീഡിയോ 

വഴിയരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് പോവുന്ന കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
ലിഫ്റ്റ് നൽകാൻ വഴിയരികിൽ നിർത്തി, പിന്നാലെ കുതിച്ചെത്തി ദുരന്തം; നടുക്കുന്ന വീഡിയോ 

റോഡിൽ എത്ര സൂക്ഷിച്ച് വാഹനം ഓടിച്ചാലും മറ്റുളളവർ അശ്രദ്ധമായി വാഹനം ഓടിച്ചാൽ അപകടത്തിനുളള സാധ്യത കൂടുതലാണ്. അത്തരത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ച് മറ്റുളളവരുടെ ജീവൻ അപകടത്തിലാക്കുന്ന നടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

വഴിയരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് പോവുന്ന കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തികഞ്ഞ അശ്രദ്ധ കൊണ്ടുണ്ടായ അപകടത്തിൽ രണ്ടുപേർക്കാണ് പരുക്കേറ്റത്. വഴിയരികിൽ നിർത്തി മറ്റൊരാളെ സ്കൂട്ടറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പാഞ്ഞെത്തിയ കാർ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. 

സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും തെറിച്ചു വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്കൂട്ടർ ഓടിച്ചിരുന്നയാൾ ഹെൽമെറ്റും ധരിച്ചിരുന്നില്ല. ഇതുസംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com