മഴ പെയ്യാന്‍ തവളകളെ കല്യാണം കഴിപ്പിച്ചു; പ്രളയമായതോടെ തവളകള്‍ക്ക് 'വിവാഹമോചനം'

മധ്യപ്രദേശ് ഉള്‍പ്പെടെ ഉത്തര്യേന്തന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ തുടരുകയാണ്
മഴ പെയ്യാന്‍ തവളകളെ കല്യാണം കഴിപ്പിച്ചു; പ്രളയമായതോടെ തവളകള്‍ക്ക് 'വിവാഹമോചനം'

ഭോപ്പാല്‍: മാസങ്ങള്‍ക്ക് മുന്‍പ് വേനല്‍ കടുത്തതോടെ, മഴ പെയ്യാനായി മധ്യപ്രദേശില്‍ തവളക്കല്യാണം നടത്തിയത് വാര്‍ത്തയായിരുന്നു. രണ്ട് തവളകളെ കല്യാണം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു അത്. ഇപ്പോള്‍ കനത്തമഴയെ തുടര്‍ന്ന് ഈ വിവാഹബന്ധം അവസാനിപ്പിക്കാന്‍ തവളകളെ വേര്‍പിരിച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്.

മധ്യപ്രദേശ് ഉള്‍പ്പെടെ ഉത്തര്യേന്തന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ തുടരുകയാണ്. പലയിടങ്ങളും വെളളത്തിന്റെ അടിയിലാണ്.കഴിഞ്ഞ 24 മണിക്കൂറില്‍ ഭോപ്പാലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. നര്‍മ്മദ നദി കരകവിഞ്ഞു. ജലനിരപ്പ് അപകടകരമായ നിലയിലേയ്ക്ക് ഉയരുന്നതിനെ തുടര്‍ന്ന് വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.

മഴക്കെടുതി അവസാനിക്കാന്‍ തവളകളെ അകറ്റിയതിലും സോഷ്യല്‍മീഡിയയില്‍ ചിലര്‍ ആശങ്ക രേഖപ്പെടുത്തി.മഴ നിലയ്ക്കാത്ത അവസ്ഥയില്‍ നിന്നും മോചനം നേടാന്‍ ആചാരപ്രകാരമാണ് ഇവയെ അകറ്റിയത്. ഓം ശിവ് സേവ ശക്തി മണ്ഡല്‍ പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കിയത്. മന്ത്രങ്ങള്‍ ചൊല്ലിയായിരുന്നു ബന്ധം വേര്‍പെടുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com