ബിസിനസ് ട്രിപ്പിനിടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടയാള്‍ മരിച്ചു; ജോലി സ്ഥലത്തെ അപകടമായി കണക്കാക്കി കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

അപരിചിതയായ ഒരാളോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അതിനിടെ ഹൃദയാഘാതം വന്ന് ഇയാള്‍ മരിക്കുകയുമായിരുന്നു
ബിസിനസ് ട്രിപ്പിനിടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടയാള്‍ മരിച്ചു; ജോലി സ്ഥലത്തെ അപകടമായി കണക്കാക്കി കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

പാരിസ്; ബിസിനസ് ട്രിപ്പിനിടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് മരിച്ചയാള്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. പാരിസ് കോടതിയുടേതാണ് വിധി. ജോലി സ്ഥലത്തെ അപകടമായി കണക്കാത്തി മരിച്ചയാളുടെ കുടുംബത്തിന് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. 

2013 ലാണ് എം സേവ്യര്‍ എന്ന് ഫ്രഞ്ചുകാരന്‍ ജോലിചെയ്യുന്ന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്ന് ബിസിനസ് ട്രിപ്പ് പോയത്. അതിനിടെ അപരിചിതയായ ഒരാളോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അതിനിടെ ഹൃദയാഘാതം വന്ന് ഇയാള്‍ മരിക്കുകയുമായിരുന്നു. ഈ വര്‍ഷം മെയിലാണ് കോടതി മരണം ജോലി സ്ഥലത്തെ അപകടമായി കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. ഇതിനെ എതിര്‍ത്തുകൊണ്ട് കമ്പനി രംഗത്തെത്തി.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ജോലിയുടെ ഭാഗമല്ലെന്നായിരുന്നു കമ്പനി കോടതിയില്‍ പറഞ്ഞത്. കൂടാതെ സേവ്യറിന് അനുവദിച്ചിരുന്ന ഹോട്ടലില്‍ വെച്ചല്ല ഇയാള്‍ മരിച്ചത്. അതിനാല്‍ കമ്പനിയ്ക്ക് ഉത്തരവാദിത്വമില്ലെന്നായിരുന്നു കോടതിയെ അറിയിച്ചത്. ജോലി തടസപ്പെടുത്തിക്കൊണ്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ നടപ്പാക്കിയപ്പോഴായിരുന്നു മരണമെന്നും കമ്പനി ആരോപിച്ചു. എന്നാല്‍ ഇതൊന്നും കോടതി മുഖവിലക്കെടുത്തില്ല. ബിസിനസ് ട്രിപ്പിന് പോയ ആള്‍ മരിക്കുന്നതിനെ ജോലിസ്ഥലത്തെ അപകടമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി. ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും പോലെ തന്നെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും എന്നും കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com