ഞെട്ടിപ്പോകും ഈ ദൃശ്യങ്ങള്‍!; ഒറ്റയിരിപ്പിന് കുപ്പി ചില്ലുകള്‍ അകത്താക്കുന്ന വീഡിയോ പുറത്ത്, അതും 45 കൊല്ലം

മധ്യപ്രദേശില്‍ നിന്നുളള ദയാറാം സാഹുവാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്
ഞെട്ടിപ്പോകും ഈ ദൃശ്യങ്ങള്‍!; ഒറ്റയിരിപ്പിന് കുപ്പി ചില്ലുകള്‍ അകത്താക്കുന്ന വീഡിയോ പുറത്ത്, അതും 45 കൊല്ലം

ന്യൂഡല്‍ഹി: എല്ലാവരുടെയും ജീവിതത്തില്‍ അതിശയിപ്പിക്കുന്ന നിരവധിപ്പേരെ കണ്ടുമുട്ടിയതിന്റെ അനുഭവങ്ങളുണ്ടാകും. അസാധാരണമായ കഴിവുകളാണ് ഇവരെ ഓര്‍മ്മയില്‍ തങ്ങിനിര്‍ത്തുന്നത്. അത്തരത്തിലുളള ഒരു വ്യക്തിയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ലോകം ഞെട്ടലോടെ കാണുന്നത്.

മധ്യപ്രദേശില്‍ നിന്നുളള ദയാറാം സാഹുവാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കുപ്പി ചില്ലുകള്‍ ഭക്ഷണമായി കഴിക്കുന്ന ദയാറാം സാഹുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ 45 വര്‍ഷമായി താന്‍ കുപ്പി ചില്ലുകള്‍ കഴിച്ചുവരികയാണെന്ന് ദയാറാം സാഹു പറയുന്നു. പല്ലിന് കേടുപാടുകള്‍ സംഭവിച്ചത് ഒഴിച്ചാല്‍ തനിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം തുറന്നുപറയുന്നു. 

അതേസമയം വീഡിയോ കാണുന്നവര്‍ക്ക് ഒരു മുന്നറിയിപ്പും ദയാറാം സാഹു നല്‍കുന്നുണ്ട്. മറ്റുളളവര്‍ ഇത് അനുകരിക്കരുതെന്നും ശരീരത്തിന് ദോഷകരമാണെന്നുമാണ് ദയാറാം സാഹുവിന്റെ ഉപദേശം. താന്‍ തന്നെ ഇത് കുറച്ചുവരുകയാണെന്നും ഇയാള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com