അനുവാദം ഇല്ലാതെ ഭക്ഷണം കഴിച്ചു; വിവാഹത്തിനെത്തിയവര്‍ക്ക് ബില്‍ നല്‍കി വധുവിന്റെ വീട്ടുകാര്‍

കുട്ടികള്‍ക്ക് അനുവദിച്ചതിലും അമിതമായ അളവില്‍ ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് വധുവിന്റെ അച്ഛന്‍ ബില്‍ നല്‍കിയത്.
അനുവാദം ഇല്ലാതെ ഭക്ഷണം കഴിച്ചു; വിവാഹത്തിനെത്തിയവര്‍ക്ക് ബില്‍ നല്‍കി വധുവിന്റെ വീട്ടുകാര്‍

ലണ്ടന്‍: വിവാഹവീട്ടില്‍ നിന്ന് അനുവാദം ഇല്ലാതെ ഭക്ഷണം കഴിച്ചതിന് അതിഥിക്ക് ഭക്ഷണ ബില്ല് നല്‍കി വധുവിന്റെ പിതാവ്. ഇംഗ്ലണ്ടിലാണ് അപൂര്‍വ്വമായ സംഭവം നടന്നത്. വിവാഹ റിസപ്ഷനെത്തിയ 16കാരന്റെ അമ്മയ്ക്കാണ് വീട്ടുകാര്‍ ബില്‍ നല്‍കിയത്. 

കുട്ടികള്‍ക്ക് അനുവദിച്ചതിലും അമിതമായ അളവില്‍ ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് വധുവിന്റെ അച്ഛന്‍ ബില്‍ നല്‍കിയത്. എന്തായാലും സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ബില്ല് ലഭിച്ച സ്ത്രീ തന്നെയാണ് റെഡിറ്റില്‍ ഇത് സംബന്ധിച്ച് എഴുതിയത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയായത്. 

തനിക്ക് ക്ഷണപത്രം കിട്ടിയിട്ടാണ് വിവാഹത്തിന് പോയതെന്ന് ബില്‍ കിട്ടിയ സ്ത്രീ പറയുന്നു. എന്നാല്‍ വിവാഹ സത്ക്കാരത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെയാണ് ഭക്ഷണം സജ്ജീകരിച്ചത്. പക്ഷേ ഭക്ഷണം കഴിക്കാനെത്തിയ യുവതി തനിക്കും പതിനാറുകാരനുമായ മകനും വേണ്ടി മുതിര്‍ന്നവര്‍ക്കുള്ള ഭക്ഷണമാണ് വാങ്ങിയത്. ഇതിന് വധുവിന്റെ പിതാവ് ബില്‍ നല്‍കുകയായിരുന്നു.

വീട്ടില്‍ മടങ്ങിയെത്തിയതിനു ശേഷമാണ് വധുവിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചത്. ഭക്ഷണത്തിന് അമിതമായ കാശ് കാറ്ററിങ് സര്‍വീസ് ഏജന്‍സി ഈടാക്കിയെന്നും ഈ പണം നിങ്ങള്‍ നല്‍കണമെന്നുമായിരുന്നു വധുവിന്റെ അച്ഛന്‍ ആവശ്യപ്പെട്ടത്. നല്‍കേണ്ട പണത്തിന്റെ ബില്ലും അയയ്ച്ചിരുന്നു. 

18 വയസില്‍ താഴെയുള്ളവര്‍ക്ക് കിഡ്‌സ് മീല്‍ ആണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് അറിയാതെ യുവതി മുതിര്‍ന്നവരുടെ ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com