'കിടപ്പറയില്‍ ശവമാണ് ഇവള്; എന്തു പറഞ്ഞാലും തുടങ്ങും ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നെന്ന്'; കുറിപ്പ്; വൈറല്‍

ഇവന്‍ എന്നോട് മിണ്ടുന്നത് പോലും അവള്‍ക്ക് സംശയമാണ് - അനുജത്തിയുടെ ഭര്‍ത്താവിന് ചേച്ചിയോടുള്ള അടുപ്പം 
'കിടപ്പറയില്‍ ശവമാണ് ഇവള്; എന്തു പറഞ്ഞാലും തുടങ്ങും ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നെന്ന്'; കുറിപ്പ്; വൈറല്‍

ഭാര്യയ്ക്കും ഭര്‍ത്താവിനെയും ഭര്‍ത്താവിന് ഭാര്യയെയും സംശയമുണ്ടെങ്കില്‍ സമാധാനപൂര്‍ണമായ വിവാഹം ജീവിതം നയിക്കുക ബുദ്ധിമുട്ടാണ്. അനുജത്തിയുടെ ഭര്‍ത്താവിന് ചേച്ചിയോട് അടുപ്പം ഉണ്ടെങ്കില്‍ എന്തായിരിക്കും കുടുംബത്തില്‍ സംഭവിക്കുക. ആദ്യ വിവാഹം ഒഴിഞ്ഞു പോയ ചേച്ചി മറ്റൊരു വിവാഹത്തിന് മടിക്കുന്നെങ്കില്‍ അതിന് ആരായിരിക്കും കാരണം. തന്റെ മുന്നിലെത്തിയ ഈ സങ്കീര്‍ണമായ വിഷയത്തെ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയാണ് കൗണ്‍സലര്‍ കല മോഹന്‍. പൊട്ടിത്തെറിയുടെ വക്ക് വരെയെത്തിയ ഒരു കുടുംബത്തിന്റെ മനോസഞ്ചാരങ്ങളിലൂടെയാണ് കലയുടെ കുറിപ്പ് കടന്നു പോകുന്നത്.


കുറിപ്പിന്റെ പൂര്‍ണരൂപം

എത്ര നാളുകള്‍ കഴിഞ്ഞാലും, മനസ്സില്‍ കൂടുതല്‍ തെളിഞ്ഞു വരുന്ന മുഖങ്ങളുണ്ട്..
ഏതു ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാന്‍ പറ്റുന്ന മനസ്സുകള്‍..
വര്‍ഷം മുന്‍പ്,
ചേച്ചിയും അനിയത്തിയും, അനിയത്തിയുടെ ഭാര്തതാവും ഒന്നിച്ചു കാണാന്‍ എത്തി..
ചേച്ചിയുടെ ആദ്യ വിവാഹം ഒഴിഞ്ഞു..
രണ്ടാമതൊരു വിവാഹത്തിന് പിന്നീടവര്‍ ഒരുക്കമാകുന്നില്ല..
അമ്മയ്ക്ക് ഇപ്പോള്‍ നല്ല സുഖമില്ല..
മൂത്തമകളുടെ വിവാഹം നടന്നു കാണണം എന്നത് വലിയ മോഹമാണ്..
പ്രാര്‍ത്ഥന ആണ്..
എങ്ങനെ എങ്കിലും ചേച്ചിയെ ഒന്നു പറഞ്ഞു മനസ്സിലാക്കി എടുക്കണം മാഡം..
ഇപ്പോ വിവാഹ ആലോചന ആയി വന്നിരിക്കുന്നത് അത്രയും അറിയുന്ന ഒരാളാണ്.. ചേച്ചിയെ പണ്ടേ അദ്ദേഹത്തിന് ഇഷ്ടവും ആയിരുന്നു..

എന്റെ മുന്നില് ഇരിക്കുന്ന ചേച്ചി, അനിയത്തി, അനുജത്തിയുടെ ഭാര്തതാവ്..
ഇവരില്‍ അനിയത്തി മാത്രമേ, എന്നോട് സഹകരിക്കു എന്നെന്റെ കൗണ്‍സിലര്‍ മനസ്സ് പറഞ്ഞു..
ചേച്ചി എതിര്‍ത്തു പറയുന്ന ഓരോ കാരണങ്ങള്‍ക്കും, അനിയത്തിയുടെ ഭാര്തതാവ് പ്രോത്സാഹനം നല്‍കുന്നു..

അനുജത്തിയുടെ, വാദങ്ങള്‍ക്ക് നേരെ അയാള്‍ അമര്‍ഷം കൊള്ളുന്നു..
ഞാന്‍ അയാളുടെ ഭാര്യയായ അവളെ നോക്കി..
ആ മിഴികളിലെ ഭാവം തിരിച്ചറിയാന്‍ എളുപ്പമായിരുന്നു..

ഇപ്പോ ശെരിക്കും പ്രശ്‌നം ഉണ്ടാകുന്നത് ഇവളാണ്. അമ്മയുടെ മനസ്സില്‍ അനാവശ്യമായ സങ്കടം ഉണ്ടാക്കി കൊടുക്കാന്‍ ശ്രമിക്കുന്നത് ഇവളാണ്..

പുരുഷന്‍ എന്ന കുപ്പായത്തില്‍ നിന്നു കൊണ്ട്, അയാള്‍ അലറി..

ഇവള്‍ക്ക്, അരുണിനെ സംശയം ആണെന്നാണ് എനിക്ക് തോന്നുന്നത്..
ചേച്ചി തുറന്നടിച്ചു പറയുന്നു..

ചേച്ചിയും തന്റെ ഭാര്തതാവും പറയുന്ന പലതും നിഷേധാര്ത്ഥത്തില്‍ തലയാട്ടാന്‍ മാത്രമേ അവള്‍ക്കു ആകുന്നുള്ളു..
ചുണ്ടനക്കിയാല്‍ കരഞ്ഞു പോകുന്ന അവസ്ഥയില്‍..

''അമ്മയുടെ അനിയത്തിക്ക് യശുീഹമൃ എന്ന മാനസികരോഗം ഉണ്ടായിരുന്നു..
ഇവളുടെ ഇപ്പോഴത്തെ സ്വഭാവം കാണുമ്പോള്‍ എനിക്ക്.. ''
ഞാന്‍ ഉള്‍പ്പെടെ ഇരിക്കുന്ന ആ അന്തരീക്ഷത്തില്‍ പെട്ടന്ന് അടര്‍ന്നു വീണ നിശ്ശബ്ദത മനസ്സിനെ വലയം ചെയ്തു...
ഒരുപാട് അര്‍ത്ഥമുള്ള ഒന്ന്..
ആദ്യ വരവാണ് എന്റെ അടുത്ത്..
തുടര്‍സന്ദര്ശനം ഉണ്ടാകണമെന്നില്ല..

നിങ്ങള്‍ എന്തിനാണ് അനാവശ്യമായി ഇത്രയും അഭിപ്രായം പറയുന്നത് എന്നു എന്റെ ഒറ്റ ചോദ്യത്തില്‍ അനുജത്തിയുടെ ഭര്‍ത്താവിന്റെ ശത്രുപക്ഷത്തേക്ക് ഞാന്‍ നീങ്ങി..
അത്തരം ചോദ്യങ്ങള്‍ അനിയത്തിയുടെ ദുരവസ്ഥയുടെ ആക്കം കൂട്ടുമോ എന്നു ഞാന്‍ ഭയന്നു..

മറ്റൊരിടത്തു നിന്നും ഇനിയൊരു അഭയം കിട്ടാനില്ല എന്നു ചിന്തിച്ചു ഏതെങ്കിലും നിമിഷത്തില്‍ അവള്‍...
കൗണ്‍സിലര്‍ മാത്രമാണ് ഞാന്‍...
എനിക്ക് പരിധിയില്‍ കൂടുതല്‍ ഒന്നിലും ഇടപെടാന്‍ വയ്യ.. നഗ്‌നമായ പല യാഥാര്‍ഥ്യങ്ങളും ഔദ്യോഗിക ജീവിതം കാട്ടി തരാറുണ്ടെങ്കിലും..

''എന്റെ അനിയത്തിയുടെ ഭര്‍ത്താവ്, എനിക്കൊരു സുഹൃത്ത് കൂടി ആണ്..
അമ്മയും അനിയത്തിയും തിരിച്ചറിയാത്ത എന്റെ സങ്കടങ്ങളെ ഞാന്‍ ഇവനോട് പറയാറുണ്ട്..
ഇവന്‍ എന്നോട് മിണ്ടുന്നതും ഓഫീസില്‍ ഒന്ന് കൊണ്ട് വിടുന്നതും ഒക്കെ ഇവള്‍ക്ക് അമര്ഷമാണ്.. '''

ചേച്ചിയുടെ വാക്കുകള്‍ നിഷ്‌കരുണം അനിയത്തിയുടെ ഹൃദയത്തില്‍ കുത്തിക്കേറുന്നുണ്ട്..
മനസ്സിന്റെ വിതുമ്പലുകള്‍ അടക്കി പിടിച്ചു അവള്‍ തലകുനിച്ചിരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി..

ചേച്ചിയുടെ,
ദിവ്യപ്രണയത്തിനു എതിര് നില്‍ക്കുന്ന അനിയത്തി..
പുരുഷന്‍ ആരോ ആകട്ടെ..

ഇത് കേട്ടു നോക്കു..
ഇന്നലെ, ഞങ്ങളുടെ കിടപ്പു മുറിയില്‍ നടന്ന വഴക്കിന്റെ ശബ്ദം..

ഭാര്തതാവ് അത്യുന്മേഷത്തില്‍,
Mobile ഓണ്‍ ആക്കി..
പെണ്‍ശബ്ദം മാത്രമാണ് കേള്‍ക്കാവുന്നത്..
വളരെ മോശമായ വാക്കുകള്‍..
അലറി വിളിക്കുനുണ്ട്..

അറിയാം...
അപമാനത്തില്‍ ശ്വാസം മുട്ടുന്ന ഒരുവളുടെ ആശ്രയം ആണല്ലോ ആ അമര്‍ച്ചയും വഴക്കുകളും.
ഗതിമുട്ടി പോകുന്ന ചില ഘട്ടങ്ങള്‍ ഉണ്ട്.
ഭയം പകയായി മാറുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്... പല്ലിളിച്ചു കാട്ടുകയും, കല്ല് വലിച്ചെറിയുകയും ചെയ്തു പോകും...

''ഓരോ വാക്കിനേയും record ആക്കി,
നാളെ നിങ്ങള്‍ എന്നെ മാനസിക രോഗി ആക്കും എന്നെനിക്ക് അറിയാമായിരുന്നു എങ്കില്‍,
ഞാനും അത്തരത്തില്‍ കളിച്ചേനെ...
ഭാര്തതാവിന്റെ നിരന്തരമായ വഞ്ചന കാണുമ്പോള്‍ പൊട്ടിപോകുന്ന ഒരുവള്‍ക്കു ഇത് സംഭവിക്കും...പഠിച്ചു വളര്‍ന്ന
സംസ്‌കാരം വാക്കുകളില്‍ വരില്ല.. ''

ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ ആദ്യം കനത്തു..
പിന്നെ, ക്ഷീണിച്ചു...

''എന്റെ അച്ഛനുണ്ടായിരുന്നു എങ്കില്‍.. ''

'നോക്കു, രണ്ടു പെന്‍െ്രെഡവ് നിറച്ചും ഉണ്ട് ഇവളുടെ സംസ്‌കാരം... '
പുരുഷന്‍ ഗമയില്‍ പറയുന്നു..
ചേച്ചി ചിരിക്കുന്നു..

പങ്കാളിയുടെ പിന്നാലെ വഴക്കുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കൂടുന്ന ഒരാള്‍..
അവരെ പ്രകോപിപ്പിക്കുന്നത്, എത്ര വലുതായിട്ടു ആകാം..
നാളെ കേസ് ആയാല്‍ അവള്‍ക്കു എതിരെ ഉള്ള തെളിവ് അയാള്‍ ഇപ്പോഴേ കൂട്ടുക ആണ്..
ഭയം തോന്നി..
ആ വ്യക്തിത്വം ഇല്ലാത്തവനോട് എന്ത് പറയാന്‍..

അല്ല ! അഥവാ ഞാന്‍ മറ്റൊരാളെ തേടി പോയാല്‍ ഇവള്‍ക്ക് കുറ്റം പറയാന്‍ പറ്റുമോ?
കിടപ്പറയില്‍ ശവമാണ് ഇവള്..
എന്ത് പറഞ്ഞാലും, തുടങ്ങും.. ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നു എന്നു..എന്നാലങ്ങു ഒഴിയരുതോ..

ഭാര്യ ഒന്നും മിണ്ടുന്നില്ല..
ബോധമറ്റവളെ പോല്‍ എന്നെ നോക്കി ഇരിക്കുന്നു..
അവളുടെ ചുറ്റിലും പല്ലിളിയ്ക്കുന്ന ഇരുട്ടിനെ എനിക്ക് മാറ്റാനാകില്ല..
ജീവിക്കണം എങ്കില്‍ അവള്‍ ശ്വാസം പിടിച്ചോടണം...

ദയ യാചിച്ചു വന്ന ആ മുഖം പലപ്പോഴും എന്റെ ഉറക്കം കെടുത്താറുണ്ട്..
അറിയില്ല, ഇന്നവള്‍ എവടെ എന്നും..

അവളുടെ മാനസിക രോഗത്തിന്, തെളിവായി, ഭാര്തതാവ് കയ്യില്‍ മുറുക്കെ പിടിച്ചിരിക്കുന്ന പെന്‍െ്രെഡവ്.. അവളുടെ പ്രതികരണം ഇല്ലാതാക്കി..

അവള്‍ക്കു നിഷേധിക്കാന്‍ തെളിവുകള്‍ ഇല്ല..
അയാളെ അനുസരിക്കുക അല്ലാതെ ഗത്യന്തരമില്ല..
അല്ലേല്‍ വിവാഹജീവിതത്തില്‍ നിന്നും പടിയിറങ്ങാന്‍ പറ്റണം..

അന്ന് അവള്‍ എന്നെ കാണാന്‍ എത്തുമ്പോള്‍, കടും നിറത്തിലുള്ള ലിപ്സ്റ്റിക് ചായം ചുണ്ടില്‍ പുരട്ടിയിരുന്നു..
ചുവന്ന വലിയ പൊട്ടും..
ഇന്ന്,
വര്‍ഷങ്ങള്‍ക്കു ഇപ്പുറം ഞാനവളെ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍,
അവളുടെ ചുണ്ടുകള്‍ വിളറി വരണ്ടു കാണുന്നു..
ആ പ്രാകൃത രൂപത്തില്‍ നിന്നും ഒരുപാട് ദുര്‍ഗന്ധം വമിക്കുന്നുണ്ട്...
ചതിയില്‍ പെട്ടു വര്‍ഷങ്ങള്‍ നീറി നീങ്ങുന്ന ഒരുവളുടെ ദേഹത്ത് നിന്നും അതേ വരൂ..

കുടുംബത്തില്‍ മുന്‍പ് നടന്ന ആത്മഹത്യ,
മനസികരോഗത്തിന്റെ പാരമ്പര്യം ഒന്നും അവളുടെ ചേച്ചിയെ അന്ന് ബാധിച്ചിരുന്നില്ല..
അവള്‍, അനിയത്തിയുടെ ഭാര്തതാവിന്റെ പിന്തുണയില്‍,
വികാരനുഭൂതികളില്‍, ഈറനണിഞ്ഞു ആലസ്യത്തോടെ പുഞ്ചിരിച്ചു...
ഞാനെന്ന കൗണ്‍സിലര്‍ നോക്കി ..
അവള്‍ നീങ്ങി...
ഒട്ടനവധി പെണ്ണുങ്ങളെ ആ ഒരാളില്‍ ഞാനിന്നു കാണാറുണ്ട്..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com