പാമ്പിനെ വളഞ്ഞിട്ട് ആക്രമിച്ച് നാലു പൂച്ചകള്‍; ചെറുത്ത് നില്‍പ്പുമായി കരിമൂര്‍ഖന്‍, അമ്പരപ്പ് ( വീഡിയോ)

നാലു പൂച്ചകളുടെ ആക്രമണത്തെ ചെറുക്കുന്ന കരിമൂര്‍ഖന്‍ പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്
പാമ്പിനെ വളഞ്ഞിട്ട് ആക്രമിച്ച് നാലു പൂച്ചകള്‍; ചെറുത്ത് നില്‍പ്പുമായി കരിമൂര്‍ഖന്‍, അമ്പരപ്പ് ( വീഡിയോ)

മുംബൈ:  അതിജീവനത്തിനായി എന്തും ചെയ്യാന്‍ തയ്യാറാകും. അതിപ്പോള്‍ മനുഷ്യനായാലും മൃഗമായാലും ഇക്കാര്യത്തില്‍ ഒരേ മനസ്സായിരിക്കും. നാലു പൂച്ചകളുടെ ആക്രമണത്തെ ചെറുക്കുന്ന കരിമൂര്‍ഖന്‍ പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ബോളിവുഡ് നടന്‍ നീല്‍ നിതിന്‍ ആണ് ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.ബൈപ്പാസ് റോഡ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് ഈ ദൃശ്യങ്ങള്‍ നീല്‍ നിതിന്റെ ശ്രദ്ധയില്‍പ്പെട്ടത്.  മൂര്‍ഖന്‍ പാമ്പിനെ വളഞ്ഞ് നില്‍ക്കുകയാണ് നാലു പൂച്ചകള്‍. പൂച്ചകളും പാമ്പും പരസ്പരം ജാഗ്രതയോടെ നോക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 

തന്നെ ചുറ്റിവളഞ്ഞ് നില്‍ക്കുന്ന പൂച്ചകളുടെ ആക്രമണത്തെ ചെറുക്കാന്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന പോലെയാണ് പാമ്പിന്റെ നില്‍പ്പ്. പത്തിവിടര്‍ത്തി പൂച്ചകളെ ഭയപ്പെടുത്താനും പാമ്പ് ശ്രമിക്കുന്നുണ്ട്. ഒരു പൂച്ച ആക്രമിക്കുന്നതും അതില്‍ നിന്നും പാമ്പ് ഒഴിഞ്ഞുമാറുന്നതും കാണാം.അതിനിടെ,പാമ്പ് ഇഴഞ്ഞുനീങ്ങുന്നതും ഇതിന്റെ ചലനങ്ങള്‍ നോക്കി പിന്നാലെ പോയി ആക്രമിക്കാന്‍ ഒരു പൂച്ച ശ്രമിക്കുന്നതും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യങ്ങളിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com