ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് ഇടിവെട്ടേറ്റു; തീഗോളം പോലെ (വീഡിയോ )

മഴയത്ത് തിരക്കേറിയ റോഡിലൂടെ പോകുന്ന വാഹനത്തിന് മുകളിലേക്ക് ഇടിവെട്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് ഇടിവെട്ടേറ്റു; തീഗോളം പോലെ (വീഡിയോ )

മഴയത്ത് വാഹനം ഓടിക്കുന്നത് തന്നെ ദുഷ്‌കരമാണ്. അപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് ഇടിവെട്ടേറ്റാലോ?, പറയാതിരിക്കുന്നതാണ് ഭേദം. മഴയത്ത് തിരക്കേറിയ റോഡിലൂടെ പോകുന്ന വാഹനത്തിന് മുകളിലേക്ക് ഇടിവെട്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ട്രാഫിക് സിഗ്‌നലിലേക്ക് വേഗത കുറച്ച് എത്തുന്നതിനിടയിലാണ് കാറിന് മുകളില്‍ ഇടിവെട്ടേറ്റത്.പിന്നാലെ എത്തിയ കാറിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞ വിഡിയോയാണിപ്പോള്‍ പുറത്തുവന്നത്.

തീഗോളം പോലെ ഇടിവെട്ട് കാറില്‍ പതിക്കുന്നത് വിഡിയോയിലുണ്ട്. മരണം വരെ സംഭവിക്കാവുന്ന അപകടത്തില്‍ നിന്ന് വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടു. എസ്‌യുവിയുടെ ബാറ്ററി കത്തിപോയത് ഒഴിച്ചാല്‍ വാഹനത്തിനും വലിയ കേടുപാടുകളില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് ജീവന്‍പോകാതിരുന്നതെന്നാണ് വാഹനത്തിന്റെ ഡ്രൈവര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com