കുടുംബത്തിലെ എല്ലാവര്‍ക്കുമായുള്ളത് ഒറ്റ ഫോണ്‍; ഒരു ഫോണ്‍ വാങ്ങാനുള്ള പണം മാത്രം മതി; മടങ്ങുന്നത് കോടിപതിയായി

ആയിരത്തിഅഞ്ഞൂറു രൂപ ശമ്പളത്തിലാണ് സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരിയായി ബബിത ജോലി ചെയ്യുന്നത്
കുടുംബത്തിലെ എല്ലാവര്‍ക്കുമായുള്ളത് ഒറ്റ ഫോണ്‍; ഒരു ഫോണ്‍ വാങ്ങാനുള്ള പണം മാത്രം മതി; മടങ്ങുന്നത് കോടിപതിയായി

ഭാഗ്യദേവത കടാക്ഷിച്ചാല്‍ ജീവീതം മാറി മറിയാന്‍ നിമിഷങ്ങള്‍ മതി. അമിതാഭ് ഭച്ചന്‍ അവതാരകനായി എത്തുന്ന കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഗെയിംഷോയില്‍ പങ്കെടുക്കാനെത്തും മുമ്പ് ഒരൊറ്റ സ്വപ്‌നം മാത്രമേ ബബിത ടേഡ് എന്ന യുവതിക്ക് ഉണ്ടായിരുന്നുള്ളു. എന്നാല്‍ തിരിച്ചു പോകുന്നതാകട്ടെ കോടിപതിയായി. പരിപാടിയുടെ പതിനൊന്നാം സീസണിലാണ് അത്ഭുത പ്രകടനം കാഴ്ച്ച വച്ച് ബബിത കോടികള്‍ വാരിയത്. 

ആയിരത്തിഅഞ്ഞൂറു രൂപ ശമ്പളത്തിലാണ് ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരിയായി ബബിത ജോലി ചെയ്യുന്നത്. പാചകത്തെ ഇഷ്ടപ്പെടുന്ന ബബിത കുട്ടികള്‍ക്കായി അവ തയ്യാറാക്കുന്നതില്‍ താന്‍ ഏറെ സന്തോഷം കണ്ടെത്തുന്നുവെന്നാണ് പറയുന്നത്.

മത്സരത്തില്‍ വിജയിച്ചാല്‍ ആ പണം കൊണ്ട് എന്തു ചെയ്യുമെന്ന ചോദ്യത്തിനാണ് ബിഗ്ബിയെ പോലും ഞെട്ടിച്ചുകൊണ്ട് ബബിത ഫോണ്‍ വാങ്ങുമെന്ന് മറുപടി നല്‍കിയത്. കുടുംബത്തിലെ എല്ലാവര്‍ക്കുമായി ഒരൊറ്റ ഫോണ്‍ മാത്രമാണ് ഇപ്പോഴുള്ളത്, മത്സരത്തില്‍ മോശമില്ലാത്ത തുക കിട്ടിയാല്‍ ആദ്യത്തെ പ്രാമുഖ്യം ഫോണിനായിരിക്കുമെന്നു പറയുകയായിരുന്നു ബബിത. 

മുമ്പത്തെ മത്സരാര്‍ഥികളെല്ലാം ആഗ്രഹമായി വീടോ കടങ്ങള്‍ വീട്ടണമെന്നോ ഒക്കെ പറയുമ്പോള്‍ വെറുമൊരു ഫോണ്‍ ആണ് സ്വപ്‌നം എന്നു പറഞ്ഞ ബബിതയ്ക്ക് തന്റെ സമ്മാനമായി ഒരു ഫോണ്‍ നല്‍കുകയും ചെയ്തു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com