അമ്മ വിധവ അല്ലേ...? എങ്ങനെ കല്യാണ ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും? കുറിപ്പ്; കൈയടി

അമ്മ വിധവ അല്ലേ...? എങ്ങനെ കല്യാണ ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും? കുറിപ്പ്; കൈയടി
ഷീബയുടെ ഫെയ്‌സ്ബുക്ക് വാളില്‍നിന്ന്‌
ഷീബയുടെ ഫെയ്‌സ്ബുക്ക് വാളില്‍നിന്ന്‌

''വിധവകള്‍ അശ്രീകരം ആണത്രേ, അവരെ മംഗള കര്‍മങ്ങളില്‍ പങ്കെടുപ്പിക്കരുത്''  കാലം ഒട്ടേറെ മുന്നോട്ടുപോയിട്ടും ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ അകറ്റിനിര്‍ത്തി തലയെടുപ്പോടെ നില്‍ക്കുകയാണ് ഈ ദമ്പതികള്‍. ഷീബയും സുനിലും. വിവാഹത്തിന് വിധവകളായ തങ്ങളുടെ അമ്മമാരെക്കൊണ്ടാണ് ഇവര്‍ ചടങ്ങുകള്‍ ചെയ്യിച്ചത്. അതിന്റെ വിവരങ്ങള്‍ ഇരുവരും ചേര്‍ന്ന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. വലിയ സ്വീകാര്യതയും കൈയടിയുമാണ് കുറിപ്പിനു ലഭിക്കുന്നത്.  

വിവാഹത്തെക്കുറിച്ച് ഷീബ കെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്: 

അമ്മ വിധവ അല്ലേ...? എങ്ങനെ കല്യാണം ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും.. വിധവകള്‍ മംഗള കര്‍മങ്ങളില്‍ അശ്രീകരം ആണത്രേ..... അച്ഛന്റെ സ്ഥാനത്തു കുടുംബത്തിലെ മറ്റാരെങ്കിലും നിന്നാല്‍ മതിയല്ലോ..... ഞങ്ങളുടെ വിവാഹത്തില്‍ പ്രധാനപെട്ട ഒരു പ്രശ്‌നം (ഞങ്ങളുടെ അല്ല ) ഇതായിരുന്നു.....
....അച്ഛന്റെ മരണ ശേഷം ഒരു കുറവും അമ്മ വരുത്തിയിട്ടില്ല.... എപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ... രണ്ടു അമ്മമാരും ഇങ്ങനെ തന്നെ...ഈ അമ്മമാര്‍ താലി എടുത്തു തരുമ്പോഴും കൈപിടിച്ച് കൊടുക്കുമ്പോഴും കിട്ടുന്ന അനുഗ്രഹവും പ്രാര്‍ത്ഥനയും മറ്റൊന്നില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടാനില്ല....അതുകൊണ്ട് അച്ഛന്റയും ദൈവത്തിന്റെയും പൂജാരിയുടെയും ഒക്കെ സ്ഥാനം ഞങ്ങള്‍ അമ്മമാരേ ഏല്പിച്ചു....... അവര് നടത്തിയ കല്യാണം ഭംഗിയായി നടന്നു......ഇന്ന് വിവാഹം കഴിഞ്ഞു കൃത്യം ഒരു മാസം..
വിധവകള്‍ അശ്രീകരം അല്ല.... ഒരു ഭര്‍തൃമതിയെക്കാള്‍ ഐശ്വര്യം തികഞ്ഞവര്‍ ആണ്... ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ പോലും തണല്‍ ഇല്ലാതെ കുഞ്ഞുങ്ങളെ വളര്‍ത്തി.... കുടുംബം നോക്കി സമൂഹത്തിന്റെ ഒറ്റപെടുത്തലില്‍ ജീവിക്കുന്നവര്‍.........ഇവരെ ആണ് ചേര്‍ത്തു നിര്‍ത്തേണ്ടത്......
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com