പോണ്‍ വീഡിയോ കാണുന്ന കോളജ് വിദ്യാര്‍ത്ഥികളില്‍ 33 ശതമാനവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു; മാസത്തില്‍ 4000 വിദ്യാര്‍ത്ഥികള്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നു; ഞെട്ടിപ്പിക്കുന്ന സര്‍വെ റിപ്പോര്‍ട്ട് 

അശ്ലീല വിഡിയോകള്‍ കണ്ട ശേഷം കൂട്ടമാനഭംഗത്തിന് ആഗ്രഹം പ്രകടിപ്പിച്ചതായി 63 ശതമാനം കുട്ടികളും പറയുന്നു 
പോണ്‍ വീഡിയോ കാണുന്ന കോളജ് വിദ്യാര്‍ത്ഥികളില്‍ 33 ശതമാനവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു; മാസത്തില്‍ 4000 വിദ്യാര്‍ത്ഥികള്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നു; ഞെട്ടിപ്പിക്കുന്ന സര്‍വെ റിപ്പോര്‍ട്ട് 

മുംബൈ: വിദ്യാര്‍ത്ഥികളില്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. കുറഞ്ഞ നിരക്കില്‍ ഡാറ്റയും വിലക്കുറവില്‍ സ്മാര്‍ട്ട് ഫോണുകളും ലഭിക്കാന്‍ തുടങ്ങിയതോടെയാണ് ഉപയോഗം വ്യാപകമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ 16നും 22 വയസിനിടയിലുള്ള വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 16നും 22നും ഇടയിലുള്ള വിദ്യാര്‍ത്ഥികള്‍ അശ്ലീലത്തിലേക്കും പോണ്‍വീഡിയോയിലേക്കും വ്യാപകമായി തിരിയുന്നതായി സ്വകാര്യ സംഘം നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു. റെസ്‌ക്യൂ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് സര്‍വേ നടത്തിയത്.

മുംബൈയിലെ 30 ഇംഗ്ലിഷ് മീഡിയം കോളേജില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ഥികളില്‍ സര്‍വേ നടത്തി. കുറഞ്ഞത് 33 ശതമാനം ആണ്‍കുട്ടികളും 24 ശതമാനം പെണ്‍കുട്ടികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അവരുടെ നഗ്‌നചിത്രങ്ങള്‍ ഫോണുകളില്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്.

കോളേജ് വിദ്യാര്‍ഥികളില്‍ 40 ശതമാനവും മാനഭംഗവുമായി ബന്ധപ്പെട്ടതും അക്രമപരവുമായ വീഡിയോകള്‍ അവരുടെ ഫോണുകളിലും കംപ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും കാണുന്നു. സര്‍വേ പ്രകാരം, ഒരു ആണ്‍കുട്ടി ആഴ്ചയില്‍ കുറഞ്ഞത് 40 മാനഭംഗ വിഡിയോകള്‍ കാണുന്നു. കൂടാതെ 20 ലക്ഷത്തിലധികം മാനഭംഗവുമായി ബന്ധപ്പെട്ട വീഡിയോകള്‍ മുംബയ് നഗരത്തില്‍ ദിവസവും കാണുന്നുണ്ട്.

അശ്ലീല വിഡിയോകള്‍ കണ്ട ശേഷം കൂട്ടമാനഭംഗത്തിന് ആഗ്രഹം പ്രകടിപ്പിച്ചതായി 63 ശതമാനം ആണ്‍കുട്ടികളെങ്കിലും സമ്മതിച്ചു. 25 ശതമാനം പുരുഷ വിദ്യാര്‍ത്ഥികളും അത്തരം വിഡിയോകള്‍ കാണുന്നത് ഈ പ്രവൃത്തി ചെയ്യാനുള്ള ആഗ്രഹത്തിന് കാരണമായതായി സമ്മതിച്ചു. 60 ശതമാനം ആണ്‍കുട്ടികളും അശ്ലീല വിഡിയോകള്‍ കണ്ട ശേഷം എസ്‌കോര്‍ട്ട് സേവനങ്ങള്‍ ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. മിക്ക അശ്ലീല സൈറ്റുകളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന എസ്‌കോര്‍ട്ട് സേവനങ്ങളുടെ ഫ്‌ളാഷ് നമ്പറുകളാണ് ഇതിന് പിന്നിലെ കാരണം.

46 ശതമാനം പുരുഷ വിദ്യാര്‍ത്ഥികളും തങ്ങള്‍ കുട്ടികളുടെ പോണ്‍ വിഡിയോകള്‍ക്ക് അടിമകളാണെന്ന് അംഗീകരിച്ചു.
സര്‍വേയ്ക്കിടെ പുറത്തുവന്ന ഞെട്ടിക്കുന്ന ഒരു ഡേറ്റ കുറഞ്ഞത് 10 ശതമാനം കോളേജില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭം അലസിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നു എന്നതാണ്. മുംബയില്‍ പ്രതിമാസം 4,000 കോളേജ് പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കുകയും ഗര്‍ഭച്ഛിദ്രത്തിന് പോകുകയും ചെയ്യുന്നുണ്ട്.

അശ്ലീലം കാണുന്നതിനെ ഒരു തരത്തിലുള്ള കാന്‍സറുമായാണ് മനശാസ്ത്രജ്ഞര്‍ ബന്ധിപ്പിക്കുന്നത്. അതൊരു വ്യക്തിയുടെ അക്രമ വാസനയെ പ്രകോപിപ്പിക്കുകയും സ്ത്രീകളെ മാനഭംഗം ചെയ്യുകയോ പീഡിപ്പിക്കുകയോ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഇതില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് ഒരു കുടുംബത്തിലെ മുതിര്‍ന്നവര്‍ അവരുടെ കുട്ടികളോട് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com