വിദേശത്തുള്ള പേരക്കുട്ടിക്ക് മുത്തശ്ശന്റെ ന്യൂജന്‍ താരാട്ട്; വീഡിയോ വൈറല്‍ 

വിദേശത്തുള്ള പേരക്കുട്ടിക്ക് മുത്തശ്ശന്റെ ന്യൂജന്‍ താരാട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ 
വിദേശത്തുള്ള പേരക്കുട്ടിക്ക് മുത്തശ്ശന്റെ ന്യൂജന്‍ താരാട്ട്; വീഡിയോ വൈറല്‍ 

താരാട്ട് പാട്ട് പാടാന്‍ കൊതിക്കാത്താവരായി ആരാണ് ഉണ്ടാവുക. സ്‌നേഹത്തിന്റെ ഈണത്തില്‍ ഹൃദയത്തില്‍ നിന്ന് ഒഴുകുന്നവയാണല്ലോ താരാട്ട് പാട്ടുകള്‍. ഒരു ന്യൂജന്‍ മുത്തശ്ശന്റെ ഓണ്‍ലൈന്‍ താരാട്ട് പാട്ട് വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രമുഖ നാടകരചയിതാവും കഥാകൃത്തുമായ എംകെ രവിവര്‍മ്മയാണ് ന്യൂജന്‍ രീതിയില്‍ താരാട്ട് പാട്ടുപാടി പേരക്കുട്ടിയെ ഉറക്കുന്നത്. 

വീഡിയോ ചാറ്റിലൂടെയാണ് ഈ മുത്തശ്ശന്റെ താരാട്ട്. വിദേശത്തുള്ള മകന്റെ കുട്ടിയെയാണ് ഇത്തരത്തില്‍ പുതിയ രീതിയില്‍ പാടിയുറക്കുന്നത്. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുതന്നെ വിദേശത്തുള്ള പേരക്കുട്ടിയെ ഉറക്കാനുള്ള മുത്തശ്ശന്റെ ഹൃദയനൈര്‍മല്യതയാണ് വീഡിയോയില്‍ തെളിയുന്നത്. പാട്ടിനനുസരിച്ച് കാതോര്‍ത്തിരിക്കുന്ന കുട്ടിയുടെ നിഷ്‌കളങ്കതയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

മലയാളികളുടെ പ്രിയപ്പെട്ട താരാട്ടുപാട്ടായ സീതയിലെ പാട്ടു പാടിയുറക്കാം ഞാന്‍ താമരപൂം പൈതലേ എന്ന പാട്ടാണ് മുത്തശ്ശന്‍ പാടുന്നത്. 
അഭയദേവിന്റെ രചനയില്‍ ദക്ഷിണാമൂര്‍ത്തി ഈണം നല്‍കിയ ഈ ഗാനം മലയാള ചലച്ചിത്ര ഗാന ശാഖയിലെ ഏറ്റവും മികച്ച താരാട്ടു പാട്ടുകളില്‍ ഒന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com