ആ ക്ലിക്കുകള്‍ പതിഞ്ഞത് ഹൃദയത്തില്‍, പിന്നെ കണ്ടെത്താനുളള നെട്ടോട്ടം, ഒരു ഘട്ടത്തില്‍ നഷ്ടപ്പെടുമോ എന്ന ചിന്ത; സിനിമയെ വെല്ലുന്ന പ്രണയകഥ; ഫോട്ടോഗ്രാഫറുടെ കുറിപ്പ് 

ഹൃദയത്തില്‍ മൊട്ടിട്ട പ്രണയം പിന്നീട് പെണ്‍കുട്ടി തന്റെ ജീവിതസഖിയാകുന്നതുവരെയുളള വിവിധ ഘട്ടങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്
ആ ക്ലിക്കുകള്‍ പതിഞ്ഞത് ഹൃദയത്തില്‍, പിന്നെ കണ്ടെത്താനുളള നെട്ടോട്ടം, ഒരു ഘട്ടത്തില്‍ നഷ്ടപ്പെടുമോ എന്ന ചിന്ത; സിനിമയെ വെല്ലുന്ന പ്രണയകഥ; ഫോട്ടോഗ്രാഫറുടെ കുറിപ്പ് 

ക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായുളള ചിത്രം. ഓരോ ക്യാമറ ക്ലിക്കിലും പ്രണയമൊളിപ്പിച്ച കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സമാനമായ നിലയില്‍ ജീവിതത്തില്‍ ക്യാമറ ക്ലിക്കിലുടെ ഒരു പെണ്‍കുട്ടിയെ യാദൃശ്ചികമായി കാണുകയും അത് പിന്നീട് പ്രണയമായി വളരുകയും ചെയ്ത കഥയാണ് ലിജിന്‍ സി ആര്‍ എന്ന യുവാവിന് പറയാനുളളത്. ഫോട്ടോഗ്രാഫറാണ് ലിജിന്‍. ഹൃദയത്തില്‍ മൊട്ടിട്ട പ്രണയം പിന്നീട് പെണ്‍കുട്ടി തന്റെ ജീവിതസഖിയാകുന്നതുവരെയുളള വിവിധ ഘട്ടങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഈ പ്രണയകഥ ഇതിനോടകം സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

....?എന്റെ പ്രണയകഥ ?.....

തൃശൂരില്‍ ഒരു കല്യാണവര്‍ക്കിന് candid ഫോട്ടോഗ്രാഫര്‍ ആയിട്ട് പോയതായിരുന്നു കുറച്ച് മാസം മുന്‍പ്. അവിടെ ഒരു പെണ്‍കുട്ടി. അവളുടെ ചിരിയും തമാശകളും കുസൃതികളും, എന്റെ ക്ലിക്കുകളില്‍ ഭൂരിഭാഗവും അതായിരുന്നു, അവളായിരുന്നു.. എന്റെ ക്യാമറ അവള്‍ക്കൊപ്പം അവളറിയാതെ സഞ്ചരിച്ചു.. എല്ലാരോടും ചിരിച്ചു കളിച്ചു നടക്കുന്ന ഒരു പെണ്‍കുട്ടി. അന്നവളെ പരിചയപ്പെടണം എന്നുണ്ടായിരുന്നു. പ്രണയമൊന്നും തോന്നീട്ടല്ല, മറ്റൊരു പെണ്‍കുട്ടിയിലും ഞാന്‍ കണ്ടിട്ടില്ലാത്ത smartness അവളില്‍ ഉണ്ടായിരുന്നു. അതുകൊണ്ട്.

ഫാമിലി ഫോട്ടോസ് എടുക്കാന്‍ വീട്ടിനുള്ളില്‍ കയറി തിരിച്ചു പുറത്തേക്കു വരുമ്പോളേക്കും അവള്‍ പോയിരുന്നു. അവളെ കുറിച്ച് ആരോടെങ്കിലും ചോദിക്കണമെങ്കില്‍ എനിക്കറിയുന്ന ആരും അവിടെ ഇല്ലായിരുന്നു.
ആദ്യായിട്ടാണ് ഒരാളെ പരിചയപ്പെടാന്‍ പറ്റിയില്ലലോ എന്ന നഷ്ടബോധം എന്നെ അലട്ടിയത്. പേരും അറീല്ല. പേരറിയാമെങ്കില്‍ അത് വച്ചു fb യില്‍ എങ്കിലും സെര്‍ച്ച് ചെയ്തു നോക്കാമായിരുന്നു.
കോഴിക്കോട് ആയിരുന്നേല്‍ എങ്ങനെ എങ്കിലും ഞാന്‍ കണ്ടെത്തിയേനെ. പക്ഷെ ഇത് തൃശൂര്‍. അന്നവിടെ നിന്നും wrk കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയില്‍ അവള്‍ ആയിരുന്നു മനസ്സില്‍.

വീട്ടിലെത്തി. കുറച്ചു ദിവസങ്ങള്‍ കടന്നു പോയി. അവളും അവളുടെ ഓര്‍മകളും മറന്നു. ഓരോരോ തിരക്കിലേക് ജീവിതം പൊയ്‌ക്കൊണ്ടിരുന്നു..

അങ്ങനെ എന്റെ സുഹൃത്ത് അഞ്ജുവിന്റെ കുട്ടിയുടെ പിറന്നാള്‍. അതിന്റെ photography ആയിരുന്നു. അവിടെ നിന്നും എനിക്ക് അവരുടെ വക ഒരു കല്യാണാലോചന. അഞ്ജുവിന്റെ കൂടെ പഠിച്ച കുട്ടി. ഞാന്‍ ഇപ്പോള്‍ കല്യാണം ഒന്നും നോക്കുന്നില്ല എന്നും പറഞ്ഞു ഒഴിഞ്ഞു മാറി. വീട്ടിലെത്തി whtspl നോക്കിയപ്പോള്‍ അഞ്ജുവിന്റെ കുറച്ചു msgs. അവളുടെ കൂട്ടുകാരിയെ കുറിച്ചുള്ള കുറച്ചു വര്‍ണനകളും രണ്ടു ഫോട്ടോയും. ആളു വളരെ സുന്ദരി. ഞാന്‍ എന്റെ മനസിനോട് പറഞ്ഞു 'ലിജിനെ നീ വീഴരുത്. നമുക്ക് ബാച്ചിലര്‍ life'.
പക്ഷെ അഞ്ജു വിടുന്ന ലക്ഷണം ഇല്ല. ഫോട്ടോകള്‍ വന്നു കൊണ്ടേ ഇരുന്നു..
കൂട്ടത്തില്‍ ഒരു ഗ്രൂപ്പ് ഫോട്ടോയും വന്നു. ഈ സുന്ദരിയും അവളുടെ കുറച്ചു ഫ്രണ്ട്‌സും.

ആ ഫോട്ടോ കണ്ടപ്പോള്‍ എനിക്ക് ഉണ്ടായ സന്തോഷം ഈ ലോകത്തു വേറെ ആര്‍ക്കും ഉണ്ടായിക്കാണില്ല. കാരണം അന്ന് കല്യാണ വീട്ടില്‍ എനിക്ക് മിസ്സായ ആ ക്യാന്‍ഡിഡ് പെണ്‍കുട്ടി ആ ഗ്രൂപ്പ് ഫോട്ടോയില്‍ ചിരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു..

ഞാന്‍ അഞ്ജുവിനെ വിളിച്ചു. ഗ്രൂപ്പ് ഫോട്ടോയില്‍ കണ്ട അന്നത്തെ ക്യാന്‍ഡിഡ് കുട്ടിയെ കുറിച്ച് ചോയ്ച്ചു. അവള്‍ക്കു അറിയില്ല എന്ന് പറഞ്ഞു. ഞാന്‍ വിട്ടില്ല എനിക്കവള്‍ കല്യാണം ആലോചിച്ച കുട്ടിയുടെ നമ്പര്‍ വാങ്ങി അവളെ വിളിച്ചു ഇവളെക്കുറിച്ചു ചോദിച്ചു മനസിലാക്കി.

പേര് ശില്‍പ. വീട് ഇരിഞ്ഞാലക്കുട. Makeup wrks. പോരാത്തതിന് സിംഗിള്‍. ശില്‍പയുടെ നമ്പര്‍ വാങ്ങാനോ അവളെ പരിചയപ്പെടാനോ ഉള്ള ധൈര്യം എനിക്ക് അപ്പോള്‍ ഉണ്ടായിരുന്നില്ല. എന്ത് പറഞ്ഞു പരിചയപെടും. എന്നെ അവള്‍ക്കു അറിയുക പോലുമില്ല.. പോരാത്തതിന് ഞാന്‍ കോഴിക്കോട് അവള്‍ തൃശൂര്‍.
അവളുടെ fb id തപ്പി പിടിച്ചു requst വിട്ടു..
അരരലു േചെയ്തില്ല. ഉമശഹ്യ നോക്കും accept ചെയ്‌തോ എന്ന്. എവിടെ. പക്ഷെ അവളുടെ ഐഡിയില്‍ നിന്നും അവളുടെ ഫാമിലിയില്‍ ഉള്ള പലരെയും ഞാന്‍ എന്റെ ഫ്രണ്ട്‌സ് ആക്കി. അവളുടെ കുറെ സുഹൃത്തുക്കളെയും. അവരോടു ചാറ്റ് ചെയ്തു അവരുടെ ഒക്കെ സൗഹൃദം സമ്പാദിച്ചു.. ഭാവിയില്‍ അടി വരാന്‍ സാധ്യത ഉള്ള വഴികള്‍ ബ്ലോക്ക് ചെയ്യുന്നതാണ് എപ്പോളും നല്ലത്. ടീ.
പക്ഷെ അവള്‍ എന്നെ accept ചെയ്‌തേ ഇല്ല.

അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞു, അഞ്ജു എനിക്ക് ആലോചിച്ച കുട്ടിയുടെ കല്യാണം ഉറപ്പിച്ചു. 2 മാസത്തിനു ശേഷം അവളുടെ കല്യാണവും ആയി. അവളെ makeup ചെയ്യുന്നത് ശില്‍പ ആണെന്നു അറിയാവുന്നതു കൊണ്ട് അവളുടെ wedding ഫോട്ടോഗ്രഫി ഞാന്‍ വന്‍ നഷ്ടത്തില്‍ എടുത്തു.

അവിടെ വച്ചു ആദ്യമായി അവളോട് മിണ്ടി. ഞാന്‍ അവളുടെ പിന്നാലെ ഉള്ളത് അവള്‍ക്കറിയാത്തതു കൊണ്ട് വളരെ ഫ്രണ്ട്‌ലി ആയിട്ട് അവള്‍ മിണ്ടി. ആ കല്യാണം കഴിയുമ്പോളേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി മാറിയിരുന്നു. അവിടെ വച്ചു ഞാന്‍ എന്റെ request അവളെ കൊണ്ട് accept ചെയ്യിപ്പിച്ചു.
അവളറിയാതെ എടുത്ത അവളുടെ ചിരിയും സന്തോഷങ്ങളും അവള്‍ക്കു അയച്ചു കൊടുത്തു. ഞങ്ങളുടെ സൗഹൃദം വളര്‍ന്നു.

അവളെ ഞാന്‍ കൂടുതല്‍ കൂടുതല്‍ മനസിലാക്കാന്‍ ശ്രമിച്ചു..
അവളുടെ ജീവിതത്തില്‍ അവള്‍ സഞ്ചരിച്ച വഴികളിലൂടെ ഞാനും സഞ്ചരിച്ചിരുന്നത് കൊണ്ടായിരിക്കാം ഞങ്ങള്‍ തമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ സാമ്യത ഉണ്ടായിരുന്നത്. എന്റെ ചിന്തകളോട് ചേര്‍ന്ന് പോകുന്നതായിരുന്നു അവളുടെ ചിന്തകളും.

ദിവസങ്ങള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ പറഞ്ഞു . എനിക്ക് നിന്നെ ഇഷ്ടമാണ്.

ഒന്ന് ഫ്രണ്ട്‌സ് ആയാള്‍ അപ്പോളേക്കും ഇഷ്ടാണെന്നു പറഞ്ഞു പിറകെ വരുന്നതാണ് എല്ലാരുടേം സ്വഭാവം അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞു ഇവളങ്ങു ചൂടായി.

ഒടുവില്‍ അവളുടെ പഞ്ച് ഡയലോഗ്.
അവളെ അത്രക്ക് ഇഷ്ടമാണെങ്കില്‍ വീട്ടില്‍ വന്നു പെണ്ണ് ചോദിക്കാന്‍. അതിനുള്ള ധൈര്യം ഉണ്ടോ എന്നൊരു വെല്ലുവിളിയും. എന്നിട്ട് അവളുടെ അഡ്രെസ്സ് പറഞ്ഞും തന്നു.

വീട്ടില്‍ വന്നു പെണ്ണ് ചോദിച്ചിട്ട് ഇഷ്ടല്ല എന്ന് പറഞ്ഞാല്‍ അവിടെ വരെ വന്ന പെട്രോള്‍ ക്യാഷ് തരേണ്ടി വരുമെന്നു ഞാനും.

അതിനു ആദ്യം വാ എന്നിട്ടല്ലേ ബാക്കി എന്ന് അവള്‍

ഇതൊക്കെ കേട്ടാല്‍ ഞാന്‍ പിന്നെ ആ വഴിക്ക് പോകില്ല എന്ന കടുത്ത ആല്‍മവിശ്വാസം ആയിരിക്കും അവളെ കൊണ്ടത് പറയിപ്പിച്ചത്. പക്ഷെ എന്ത് ചെയ്യാം എന്റെ പേര് ലിജിന്‍ എന്നാണെന്നു അവള്‍ക്കു അറിയില്ലലോ.

അന്ന് തന്നെ ഞാന്‍ അവളുടെ അമ്മയെ വിളിച്ചു സംസാരിച്ചു. എന്നെ കുറിച്ചും എന്റെ ജോലിയെ കുറിച്ചും കുടുംബത്തെ കുറിച്ചും ഞാന്‍ സഞ്ചരിച്ച ജീവിതത്തെ കുറിച്ചുമെല്ലാം അവരുടെ മുന്നില്‍ പറഞ്ഞു.
എന്നെ കുറിച്ച് അന്വേഷിച്ചിട്ടു ഞാന്‍ നിങ്ങളുടെ മകള്‍ക്കു പറ്റിയ ആളാണെന്ന് തോന്നുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ക്കൊക്കെ ഇഷ്ടമാണെങ്കില്‍ ശില്‍പയെ ഞാന്‍ കല്യാണം കഴിച്ചോട്ടെ എന്ന് ഞാന്‍ തന്നെ അവരോടു ചോദിച്ചു.
വീട്ടുകാരോടൊക്കെ ആലോചിച്ചിട്ട് പറയാമെന്നും പറഞ്ഞു അവര്‍ ഫോണ്‍ വച്ചു.

അവളുടെ വീട്ടില്‍ നിന്നും ശില്‍പ്പയോട് എന്നെ കുറിച്ച് ചോദിച്ചു. അവള്‍ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും എന്നെ കുറിച്ചും ഒക്കെ അവര്‍ക്ക് മുന്നില്‍ പറഞ്ഞു.

ഈ ദിവസങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ ഫോണ്‍ calls msgs ഒന്നും അധികം ഉണ്ടായിരുന്നില്ല. വീട്ടില്‍ ശില്‍പയുടെ മുകളില്‍ ഒരു നോട്ടം വീണിരുന്നു അപ്പോളേക്കും.

രണ്ടു ദിവസമായിട്ടും ഇവളുടെ വീട്ടില്‍ നിന്നും മറുപടി ഒന്നുമുണ്ടായില്ല. സംഗതി കൈവിട്ടു പോയെന്നു എനിക്ക് തോന്നി. ഇരിഞ്ഞാലക്കുട നിന്നും പശുക്കടവിലേക് 200 കിലോമീറ്റര്‍ ദൂരം ഉണ്ട്. ഇത്ര ദൂരത്തേക് കെട്ടിച്ചയക്കാന്‍ അവര്‍ക്കു താല്പര്യമില്ല എന്ന തരത്തിലൊക്കെ സംസാരം ഉണ്ടായതോടെ ഞാന്‍ ഇത് നടക്കില്ല എന്ന് ഉറപ്പിച്ചു. അവരുടെ ഭാഗത്തു നിന്നും നോക്കുമ്പോള്‍ ശരിയാണ്. അവരുടെ മുന്നില്‍ വളര്‍ന്ന പെണ്‍കുട്ടിയെ ഇത്ര ദൂരത്തേക് കെട്ടിച്ചയക്കാന്‍ ആരായാലും ഒന്ന് മടിക്കും. അതും സിറ്റിയില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടിയെ പശുക്കടവ് പോലെ ഒരു ഗ്രാമത്തിലേക്ക്. അവരുടെ സ്ഥാനത്തു ഞാന്‍ ആണെങ്കിലും അങ്ങനെയേ ചിന്തിക്കു. വീട്ടുകാര്‍ക്ക് താല്പര്യമില്ല ഇത് നടക്കാന്‍ സാധ്യത ഇല്ല എന്ന് ശില്‍പയും പറഞ്ഞതോടെ സംഗതി പോയി എന്ന് ഞാനും ഉറപ്പിച്ചു..

ദിവസങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്നു. ഞങ്ങക്കിടയില്‍ മെസ്സേജും കോളുകളും ഒക്കെ പതിയെ കുറഞ്ഞ് കുറഞ്ഞു വന്നു.

ഞങ്ങള്‍ തമ്മിലുള്ള ഇഷ്ടം കണ്ടിട്ടാണോ അതോ ശില്‍പയുടെ സന്തോഷങ്ങള്‍ ഇല്ലാതാവുന്നത് കണ്ടിട്ടാണോ എന്നറീല്ല എനിക്കൊരു ഫോണ്‍ കാള്‍. പെണ്ണുകാണാന്‍ ചെല്ലാന്‍...
അവരുടെ മകള്‍ കണ്ടെത്തിയ വ്യക്തിയാണ് അവള്‍ക്കു സന്തോഷം നല്‍കുന്നതെന്നു മനസിലാക്കി, ആ ജീവിതം അവള്‍ക്കു സമ്മാനിക്കാന്‍ അവളുടെ കുടുംബം അവള്‍ക്കൊപ്പം നിന്നു..

പിന്നെ എല്ലാം പെട്ടെന്നാരുന്നു. പെണ്ണുകാണല്‍ എന്‍ഗേജ്‌മെന്റ് ഡിസംബര്‍ 15ലേക്ക് കല്യാണവും ഉറപ്പിച്ചു..
ആരുടെയും സന്തോഷം ഇല്ലാതാക്കാതെ, ആരെയും വിഷമിപ്പിക്കാതെ, എല്ലാരുടെയും സമ്മതത്തോടെ ഞങ്ങള്‍ അങ്ങോട്ട് ഒന്നാകാന്‍ പോകുന്നു.

ഇതില്‍ ഏറ്റവും കോമഡി പെണ്ണുകാണല്‍ ആയിരുന്നു. അതിനെ കുറിച്ച് വിശദമായി അടുത്ത പോസ്റ്റില്‍ എഴുതാം..

Nb. ഇതെഴുതാന്‍ കാരണം ഒരുപാട് പേര്‍ എന്നോട് ചോദിച്ചു. ശില്‍പയെ എങ്ങനെ പരിചയപെട്ടു. പ്രണയമാണോ എന്നൊക്കെ. അവരോടൊന്നും മറുപടി പറഞ്ഞിരുന്നില്ല. അവര്‍ക്കു വേണ്ടി ആണ് ഇതെഴുതിയത്...

ഈ സംഭവം ഒരു ഷോര്‍ട് ഫിലിം ആക്കണം എന്നുണ്ട്. അതുകൊണ്ട് copyright ഉള്ള എഴുത്താണ് കേട്ടോ.. ഹിഹി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com