പാര്‍ട്ടിക്കിടെ 28കാരിയും 35കാരനും തമ്മില്‍ ബാല്‍ക്കണിയില്‍ പൂര്‍ണനഗ്നരായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; നിലത്തുവീണ് ദാരുണാന്ത്യം
By സമകാലികമലയാളം ഡെസ്‌ക് | Published: 30th September 2019 07:24 PM |
Last Updated: 30th September 2019 07:24 PM | A+A A- |
ക്വിറ്റോ : ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ബാല്‍കണിയില്‍ നിന്ന് വീണ് കമിതാക്കള്‍ മരിച്ചു. 28കാരിയായ അമ്മയും 35രാരനായ കാമുകനുമാണ് മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചത്.
ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിലാണ് സംഭവം. മരിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.
ഇവരുടെ ഫ്‌ലാറ്റില്‍ നടന്ന സൗഹൃദസത്കാരത്തിന് ശേഷം ബാല്‍കണിയില്‍ നിന്ന് രതിയില്‍ ഏര്‍പ്പെടുകയായിരുന്നു ഇരുവരും. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അയല്‍വാസിയാണ് ആദ്യം ഓടിയെത്തിയത്.
ഇരുവരെയും തിരിച്ചറിഞ്ഞതും അയല്‍വാസിയാണ്. ഏറെ ദുഃഖമുണ്ടെന്നും എട്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ് മരിച്ച യുവതിയെന്ന് അവരുടെ ബന്ധു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കാല്‍ഡെറോണ്‍ പൊലീസ് പറഞ്ഞു.