വിദ്യാർത്ഥികൾ ട്യൂഷൻ ഫീസ് തിരിച്ചുചോദിച്ചു, പകരം തന്റെ ഡാൻസ് വിഡിയോ അയച്ചുകൊടുത്ത് അധ്യാപിക; വിമർശനം രൂക്ഷം; വിഡിയോ

ട്യൂഷൻഫീസ് തിരിച്ചു ചോദിച്ച വിദ്യാർത്ഥികൾക്ക് ഡാൻസ് വിഡിയോയാണ് അധ്യാപിക അയച്ചുകൊടുത്തത്
വിദ്യാർത്ഥികൾ ട്യൂഷൻ ഫീസ് തിരിച്ചുചോദിച്ചു, പകരം തന്റെ ഡാൻസ് വിഡിയോ അയച്ചുകൊടുത്ത് അധ്യാപിക; വിമർശനം രൂക്ഷം; വിഡിയോ

കൊറോണ പടർന്നു പിടിച്ചതോടെ ലോകത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്. പല സ്ഥാപനങ്ങളും ഓൺലൈനായാണ് ക്ലാസ് എടുക്കുന്നത്. എന്നാൽ ഫീസുകളിൽ മാത്രം വലിയ മാറ്റങ്ങളൊന്നുമില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ട്യൂഷൻ ഫീസ് തിരിച്ചുചോദിച്ച വിദ്യാർത്ഥികൾക്ക് അധ്യാപിക അയച്ചു കൊടുത്ത വിഡിയോ ആണ്. 

ട്യൂഷൻഫീസ് തിരിച്ചു ചോദിച്ച വിദ്യാർത്ഥികൾക്ക് ഡാൻസ് വിഡിയോയാണ് അധ്യാപിക അയച്ചുകൊടുത്തത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടിസ്ച് സ്കൂൾ ഓഫ് ആർട്സിലെ വിദ്യാർത്ഥികളാണ് തങ്ങൾ നേരത്തെ നൽകിയ ട്യൂഷൻ ഫീസ് തിരിച്ചുചോദിച്ചത്. നേരിട്ടുള്ള പഠനമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടത്. എന്നാൽ ഓൺലൈനിലൂടെ പഠനം മാറ്റിയിട്ടും തങ്ങളിൽ നിന്ന് വാങ്ങുന്ന ഫീസിൽ കുറവു വരുത്തിയില്ല എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. 

പണം തിരിച്ചു നൽകുന്നതിന് പകരമായിട്ടാണ് ഡിപ്പാർട്ട്മെന്റ് മേധാവി തന്റെ ഡാൻസ് വിഡിയോ അയച്ചുനൽകിയത്. അലൈസൻ ​ഗ്രീനാണ് തന്റെ വീട്ടിൽ നിന്ന് ഡാൻസ് കളിച്ച് വിദ്യാർത്ഥികൾക്ക് അയക്കുകയായിരുന്നു. കൂടാതെ ഫീസ് തിരിച്ചു തരില്ലെന്ന് വ്യക്തമാക്കുന്ന ഇമെയിലും അതിനൊപ്പമുണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി വിദ്യാർത്ഥികളാണ് രം​ഗത്തെത്തിയത്. ഫീസ് തിരിച്ചു ചോദിച്ചതിന് ഞങ്ങളെ കളിയാക്കുകയായിരുന്നു എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. അതിനിടെ അധ്യാപികയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com