ലോക്ക്ഡൗണിലായി ജനം; റോഡ് കയ്യേറി കാണ്ടാമൃഗം, സൈ്വര്യവിഹാരം  ( വീഡിയോ)

ശൂന്യമായ തെരുവ് കയ്യേറി നടന്നുപോകുന്ന കാണ്ടാമൃഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്
ലോക്ക്ഡൗണിലായി ജനം; റോഡ് കയ്യേറി കാണ്ടാമൃഗം, സൈ്വര്യവിഹാരം  ( വീഡിയോ)

കഠ്മണ്ഡു: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, റോഡെല്ലാം ശൂന്യമായി കിടക്കുകയാണ്. ഗതാഗത കുരുക്ക് രൂക്ഷമായിരുന്ന പട്ടണങ്ങളില്‍ പോലും അവശ്യ സര്‍വീസുകളുടെ വാഹനങ്ങള്‍ മാത്രമാണ് പേരിന് കാണുന്നത്. ശൂന്യമായ തെരുവ് കയ്യേറി നടന്നുപോകുന്ന കാണ്ടാമൃഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്.

നേപ്പാളില്‍ നിന്നുളള ദൃശ്യങ്ങള്‍ പര്‍വീണ്‍ കാസ്‌വാനാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇന്ത്യയെ പോലെ തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യമാണ് നേപ്പാളും. ഏപ്രില്‍ 15 വരെയാണ് അവിടെ നിയന്ത്രണം. ശൂന്യമായ തെരുവിലൂടെ കാണ്ടാമൃഗം നടന്നുപോകുന്നതാണ് വീഡിയോയില്‍ ഉളളത്.

ചിത്വാന്‍ ദേശീയ പാര്‍ക്കിന് സമീപത്തെ തെരുവില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കണ്ടാമൃഗങ്ങള്‍ നിരവധിയുളള ദേശീയ പാര്‍ക്കാണിത്. തെരുവിലെ കടകളെ നിരീക്ഷിക്കുന്ന പോലെ, കടകളോട് ചേര്‍ന്നാണ് കാണ്ടാമൃഗത്തിന്റെ സഞ്ചാരം. അതിനിടെ വഴിയിലൂടെ നടന്നുപോകുന്ന ഒരാള്‍ കാണ്ടാമൃഗം പിന്തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com