സുന്ദരിപ്പട്ടം മാറ്റിവച്ച് സ്റ്റെതസ്‌കോപ്പ് എടുത്ത് മിസ് ഇംഗ്ലണ്ട്; ജോലിയില്‍ തിരിച്ചെത്തിയത് കോവിഡ് ബാധിതര്‍ക്കായി 

ബോസ്റ്റണിലെ പില്‍ഗ്രിം ആശുപത്രിയില്‍ ബാഷാ ജോലിയില്‍ പ്രവേശിച്ചു 
സുന്ദരിപ്പട്ടം മാറ്റിവച്ച് സ്റ്റെതസ്‌കോപ്പ് എടുത്ത് മിസ് ഇംഗ്ലണ്ട്; ജോലിയില്‍ തിരിച്ചെത്തിയത് കോവിഡ് ബാധിതര്‍ക്കായി 

കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സന്നദ്ധയായി മുന്‍ മിസ് ഇംഗ്ലണ്ട് ബാഷാ മുഖര്‍ജി. ഡോക്ടറായ ബാഷാ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബോസ്റ്റണിലെ പില്‍ഗ്രിം ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ബാഷ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

കൊല്‍ക്കത്തയില്‍ ജനിച്ച ബാഷാ മുഖര്‍ജി 2019ലാണ് മിസ് ഇംഗ്ലണ്ട് പട്ടം ചൂടിയത്. ഡോക്ടറായി സേവനമനുഷ്ടിക്കുന്നതിനിടെയായിരുന്നു നേട്ടം. ഇതോടെ കരിയര്‍ അവസാനിപ്പിച്ച് ഫാഷന്‍ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകുകയായിരുന്നു അവര്‍. എന്നാലിപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തന്റെ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ബാഷാ. 

കിരീട നേട്ടത്തിന് പിന്നാലെ ആഫ്രിക്കയിലും തുര്‍ക്കിയിലുമടക്കം യാത്രചെയ്ത ബാഷാ ഇന്ത്യയിലെത്തിയപ്പോഴാണ് കോവിഡ് വ്യാപനത്തെക്കുറിച്ച് അറിഞ്ഞത്. ഇതോടെ യാത്രകള്‍ അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങുകയായിരുന്നു. 

14 ദിവസം സമ്പര്‍ക്കവിലക്കില്‍ കഴിഞ്ഞ ശേഷമാണ് ബാഷാ ജോലിയില്‍ പ്രവേശിച്ചത്. തന്റെ രാജ്യം വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സഹപ്രവര്‍ത്തകര്‍ രാവും പകലുമില്ലാതെ ജോലിയിലാണെന്നും അവര്‍ പറഞ്ഞു. ഈ സമയം സൗന്ദര്യ കിരീടം ചൂടി മാറിയിരിക്കുന്നത് തെറ്റാണെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിലെന്നും ബാഷാ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com