എത്ര പേരുണ്ടെന്ന് എണ്ണാമോ? കുസൃതി കാട്ടി ഓടിച്ചാടി നിരനിരയായി സിംഹക്കുട്ടികൾ! കൗതുക വീഡിയോ വൈറൽ

എത്ര പേരുണ്ടെന്ന് എണ്ണാമോ? കുസൃതി കാട്ടി ഓടിച്ചാടി നിരനിരയായി സിംഹക്കുട്ടികൾ! കൗതുക വീഡിയോ വൈറൽ
എത്ര പേരുണ്ടെന്ന് എണ്ണാമോ? കുസൃതി കാട്ടി ഓടിച്ചാടി നിരനിരയായി സിംഹക്കുട്ടികൾ! കൗതുക വീഡിയോ വൈറൽ

ലിയ സിംഹങ്ങളോടൊപ്പം റോഡ് മുറിച്ച് കടക്കുന്ന ഒരു കൂട്ടം സിംഹക്കുട്ടികളുടെ വീ‍‍ഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ പങ്കു വെച്ചത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 16,000 ലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. രണ്ടായിരത്തോളം പേര്‍ പ്രതികരിച്ചു. നിരവധി പേര്‍ കമന്റുകളുമിട്ടിട്ടുണ്ട്. 

'ഇവര്‍ വരിവരിയായി പോകുന്നത് എത്ര മനോഹരമായ കാഴ്ചയാണെന്ന് നോക്കൂ, എത്ര പേരുണ്ടെന്ന് നിങ്ങള്‍ക്ക് എണ്ണാനാവുമോ?' എന്ന് സുശാന്ത വീഡിയോക്കിട്ട കുറിപ്പിൽ ചോദിക്കുന്നുണ്ട്.  

വ്യാഴാഴ്ചയാണ് സുശാന്ത നന്ദ വലിയ സിംഹങ്ങളോടൊപ്പം നടന്നു നീങ്ങുന്ന സിംഹക്കുട്ടികളുടെ വീഡിയോ ഷെയര്‍ ചെയ്തത്. പുല്‍മേട്ടിലൂടെ നടന്നു നീങ്ങുന്ന സിംഹങ്ങളുടെ വലിയൊരു നിര കാണാം. കൂട്ടത്തില്‍ കുസൃതിയോടെ ഓടിയും ചാടിയും നീങ്ങുന്ന സിംഹക്കുട്ടികള്‍ കൗതുകം തീരി‍ക്കുന്നു. 

പുല്‍മേടിന് നടുക്കുള്ള റോഡിലുടെ വരുന്ന കാര്‍ സിംഹങ്ങളുടെ റോഡ് മുറിച്ചു കടക്കലിന് തടസമാവാതിരിക്കാന്‍ നിര്‍ത്തിക്കൊടുക്കുന്നതും വീഡിയോയിലുണ്ട്. വാഹനം കാണുന്നതോടെ തെല്ലൊന്നമ്പരന്ന് നില്‍ക്കുന്നതും എന്നാല്‍ ഉതൊക്കെ എന്ത്‌ എന്ന മട്ടില്‍ ഇവര്‍ യാത്ര തുടരുന്നതും വീഡിയോയിൽ കാണാം. 

സുശാന്തിന്റെ ചലഞ്ച് ഏറ്റെടുത്ത് എണ്ണാൻ എണ്ണമെടുക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല, സിംഹക്കുട്ടികളുടെ കുറുമ്പ്  കാണുന്നതിനിടെ എണ്ണം തെറ്റുമെന്ന് ഉറപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com