ലോക്ക്ഡൗണ്‍ തോറ്റു;  കാമുകനെ കാണാന്‍ യുവതി കാല്‍നടയായി സഞ്ചരിച്ചത് 60 കിലോമീറ്റര്‍; വിവാഹം

60 കിലോമീറ്റര്‍ കാല്‍നട യാത്രയ്‌ക്കൊടുവില്‍ ഭവാനി കാമുകനടുത്തെത്തി. ഇരുവരുടെയും വിവാഹവും കഴിഞ്ഞു
ലോക്ക്ഡൗണ്‍ തോറ്റു;  കാമുകനെ കാണാന്‍ യുവതി കാല്‍നടയായി സഞ്ചരിച്ചത് 60 കിലോമീറ്റര്‍; വിവാഹം

ഹൈദരാബാദ്: സ്‌നേഹത്തിനുമുന്നില്‍ ഒരു ലോക്ക്ഡൗണും ഒന്നും കൊട്ടിയടയ്ക്കില്ല. കാമുകനെ വിവാഹം കഴിക്കുന്നതിനായി യുവതി കാല്‍നടയായി സഞ്ചരിച്ചത് 60 കിലോമീറ്ററാണ്.

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലക്കാരിയായ 19 കാരി ചിതികല ഭവാനിയാണ് 60 കിലോമീറ്റര്‍ നടന്ന് കാമുകനായ സായ് പുന്നയ്യയുടെ വീട്ടിലെത്തിയത്. ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് വര്‍ഷം നാലായി. ബന്ധം ഇരുവരും വീട്ടില്‍ അറിയിച്ചിട്ടും വിവാഹത്തിന് പെണ്‍വീട്ടുകാര്‍ അനുമതി നല്‍കിയില്ല. ഇതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു.

അപ്പോഴാണ് അപ്രതീക്ഷിതമായി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. കൃഷ്ണ ജില്ലയിലെ ഹനുമാന്‍ ജംഗ്ഷനിലാണ് ഭവാനി താമസിക്കുന്നത്, അടുത്ത ഗ്രാമമായ എഡെപ്പള്ളിയിലാണ് പുന്നയ്യയുടെ വീട്. വീട്ടില്‍ അകപ്പെട്ടുപോയെങ്കിലും സഹായിക്കാന്‍ ആരുമില്ലെങ്കിലും തീരുമാനം നടപ്പാക്കാന്‍ തന്നെ ഭവാനി ഉറപ്പിച്ചു. കാമുകന്റെ വീട്ടിലേക്ക് നടന്നുപോകാനാണ് ഭവാനി തീരുമാനിച്ചത്. 60 കിലോമീറ്റര്‍ കാല്‍നട യാത്രയ്‌ക്കൊടുവില്‍ ഭവാനി കാമുകനടുത്തെത്തി. ഇരുവരുടെയും വിവാഹവും കഴിഞ്ഞു.

എന്നാല്‍ ഭവാനിയുടെ വീട്ടുകാര്‍ വീണ്ടും അടങ്ങിയിരുന്നില്ല, അവര്‍ ഭീഷണിയുമായെത്തി. ഒടുവില്‍ സംരക്ഷണമാവശ്യപ്പെട്ട് ഭവാനിയും പുന്നയ്യയും പ്രാദേശിക പൊലീസ് സ്‌റ്റേഷനിലെത്തി. 'വെള്ളിയാഴ്ച രാവിലെയാണ് സംരക്ഷണമാവശ്യപ്പെട്ട് ഇവര്‍ ഞങ്ങളെ സമീപിച്ചത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ഇത്രയേറെ ദൂരം നടന്നാണ് പെണ്‍കുട്ടി കാമുകന് അടുത്തേക്ക് എത്തിയതെന്ന് മനസ്സിലായത്.'  സി ഐ വെങ്കട നാരായണന്‍ പറയുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും പ്രയാപൂര്‍ത്തിയായതിനാല്‍ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി കൗണ്‍സിലിങ് നല്‍കി മടക്കി അയച്ചു.  'ലോക്ക്ഡൗണിന് ശേഷം വിവാഹം കഴിച്ചാലോ എന്ന് ആലോചിച്ചതാണ്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഇനിയും നീണ്ടുപോകാനുള്ള സാധ്യതയാണ് കാണുന്നത്. ഞങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാനാവില്ല. പുന്നയ്യയുടെ അരികിലേക്ക് ഞാന്‍ കാല്‍നടയായി എത്തി.' ആശ്വാസത്തോടെ ഭവാനി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com