ആളൊഴിഞ്ഞ മിലാന്‍ കത്തീഡ്രലില്‍ നിന്ന് ബോസെല്ലി പാടി; ലൈവ് കണ്ടത് ദശലക്ഷങ്ങള്‍, വിഡിയോ 

പാരീസിലെയും ലണ്ടനിലെയും ന്യൂയോര്‍ക്കിലെയുമെല്ലാം ആളൊഴിഞ്ഞ നിരത്തുകളും ദൃശ്യങ്ങളില്‍ ഇടംപിടിച്ചിരുന്നു
ആളൊഴിഞ്ഞ മിലാന്‍ കത്തീഡ്രലില്‍ നിന്ന് ബോസെല്ലി പാടി; ലൈവ് കണ്ടത് ദശലക്ഷങ്ങള്‍, വിഡിയോ 

ളൊഴിഞ്ഞ മിലാന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഓപ്പറ ഗായകന്‍ ആന്‍ഡ്രിയ ബോസെല്ലി നടത്തിയ സംഗീതവിരുന്ന് ലൈവില്‍ കണ്ടത് ദശലക്ഷകണക്കിന് ആളുകള്‍. മ്യൂസിക് ഫോര്‍ ഹോപ്പ് എന്ന പരിപാടി യൂട്യൂബിലൂടെ ഇതിനോടകം 23 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. 

നാല് ഗാനങ്ങളാണ് ബോസെല്ലി ആലപിച്ചത്. അമേസിങ് ഗ്രേസ് എന്ന ഗാനം ആലപിച്ച് പരിപാടി അവസാനിപ്പിച്ചപ്പോള്‍ പാരീസിലെയും ലണ്ടനിലെയും ന്യൂയോര്‍ക്കിലെയുമെല്ലാം ആളൊഴിഞ്ഞ നിരത്തുകളും ദൃശ്യങ്ങളില്‍ ഇടംപിടിച്ചിരുന്നു. 

ഓര്‍ഗന്‍ വായിക്കാനായി ഒരാള്‍ മാത്രമാണ് ബോസെല്ലിക്കൊപ്പമുണ്ടായിരുന്നത്. പ്രതീക്ഷയുടെ ഈ ദിനത്തില്‍ ഇത്തരത്തിലൊരു ക്ഷണം തനിക്ക് ലഭിച്ചതില്‍ അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്ന് പറഞ്ഞാണ് ബോസെല്ലി ആദ്യ ഗാനം ആലപിച്ചത്. ലോകത്തെല്ലായിടത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഒന്നിച്ചുകൊണ്ടുവന്ന സംഗീതത്തിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. 

മിലാന്റെ തലസ്ഥാനമായ ലൊമ്പാര്‍ഡിയിലാണ് കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 9,000മരണമാണ് ഇതിനോടകം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറ്റലിയിലെ എല്ലാ ദേവാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശമടക്കം ലൈവിലൂടെയാണ് വിശ്വാസികളിലേക്കെത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com