സൂക്ഷിച്ചു നോക്കു, ആരാണ് പട്ടം പറത്തുന്നതെന്ന്; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

സൂക്ഷിച്ചു നോക്കു, ആരാണ് പട്ടം പറത്തുന്നതെന്ന്; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

സൂക്ഷിച്ചു നോക്കു, ആരാണ് പട്ടം പറത്തുന്നതെന്ന്; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

നുഷ്യന്റെ പരിണാമം കുരങ്ങൻമാരിൽ നിന്നാണെന്ന് പറയാറുണ്ട്. ഈ പട്ടം പറത്തൽ ആ വാദത്തിനെ സാധൂകരിക്കുന്നു. ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച കുരങ്ങന്റെ അമ്പരപ്പിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. 

വീടിന്റെ ടെറസിലിരുന്ന് ആരോ പട്ടം പറത്തുകയാണ് വീഡിയോയിൽ എന്നാണ് നാം ആദ്യം കരുതുക. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ കാണാം ഒരു കുരങ്ങനാണ് അതെന്ന്. കാറ്റില്‍ പട്ടം പൊങ്ങിപ്പറക്കുന്നതാണ് വീഡിയോയില്‍ നാം ആദ്യം ശ്രദ്ധിക്കുക. കുരങ്ങനാണ് ചരടില്‍ പിടിച്ചിരിക്കുന്നതെന്ന് പിന്നീടാണ് മനസിലാകുക. അവസാനം ചരട് വലിച്ചടുപ്പിച്ച് പട്ടം കുരങ്ങന്‍ തന്റെ കൈയിലാക്കുകയും ചെയ്യുന്നു. ഒരു പട്ടം പറത്തല്‍ വിദഗ്ധനെ കുരങ്ങന്റെ ചലനങ്ങൾ ഓർമിപ്പിക്കുന്നു.

'ലോക്ക്ഡൗണ്‍ പരിണാമത്തിന് വേഗം കൂട്ടും...കുരങ്ങന്‍ പട്ടം പറത്തുകയാണ്. അതെ, തീര്‍ച്ചയായും കുരങ്ങന്‍തന്നെ' എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ ഷെയര്‍ ചെയ്തത്. വ്യാഴാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 14,000 ലധികം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ രസകരമായ കമന്റുകളുമായെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com