കുഞ്ഞു ടാപിറിന്റെ നീന്തിക്കുളി നിങ്ങളെയും വെള്ളത്തിലിറങ്ങാന്‍ പ്രേരിപ്പിക്കും; ക്യൂട്ടാണെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

കുഞ്ഞു ടാപിറിന്റെ നീന്തിക്കുളി നിങ്ങളെയും വെള്ളത്തിലിറങ്ങാന്‍ പ്രേരിപ്പിക്കും; ക്യൂട്ടാണെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍
കുഞ്ഞു ടാപിറിന്റെ നീന്തിക്കുളി നിങ്ങളെയും വെള്ളത്തിലിറങ്ങാന്‍ പ്രേരിപ്പിക്കും; ക്യൂട്ടാണെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

വാഷിങ്ടന്‍: കടുത്ത ചൂടില്‍ ഒന്ന് കുളിക്കുന്നത് ശരീരത്തെ തണുപ്പിക്കാനുള്ള എളുപ്പ വഴികളിലൊന്നാണ്. മനുഷ്യരെ സംബന്ധിച്ച് മാത്രമല്ല മറ്റ് ജീവികളും ഇത് പരീക്ഷിക്കാറുണ്ട്. അത്തരമൊരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. 

അമേരിക്കയിലെ വാഷിങ്ടനിലുള്ള വുഡ്‌ലാന്‍ഡ് പാര്‍ക്ക് മൃഗശാലയിലെ കുഞ്ഞു ടാപിറാണ് ഇവിടെ താരം. തെക്കു കിഴക്കേ ഏഷ്യയിലും തെക്കേ അമേരിക്കയിലും മാത്രം പൊതുവായി കണ്ടു വരുന്ന നീണ്ട മുക്കുള്ള ജീവി വര്‍ഗമാണ് ടാപിര്‍. നമ്മുടെ നാട്ടിലെ പന്നിയുടെ വര്‍ഗത്തില്‍പ്പെട്ട ഇവ രാത്രി സഞ്ചാരികളായാണ് അറിയപ്പെടുന്നത്. ചൂടില്‍ നിന്ന് രക്ഷപ്പെടാനായാണ് കുഞ്ഞു ടാപിര്‍ നീന്തി കുളിക്കാനായി വെള്ളത്തിലിറങ്ങിയത്. മൃഗശാലയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 42 സെക്കന്‍ഡുകളുള്ള വീഡിയോയാണ് വൈറലായി മാറിയത്. 

കുഞ്ഞു ടാപിറിന്റെ അമ്മ 'ഉലാന്‍' മികച്ച നീന്തല്‍ പരിശീലകയാണെന്ന് വീഡിയോക്കൊപ്പം കമന്റായി ചേര്‍ത്തിട്ടുണ്ട്. കുഞ്ഞു ടാപിര്‍ അതിന്റെ സ്വാഭാവികതയില്‍ എല്ലാ കാര്യങ്ങളും പിന്തുടരുകയാണെന്നും കുറിപ്പില്‍ പറയുന്നു. 

വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടാപിര്‍ നീന്തി കുളിക്കുന്നത് കാണുമ്പോള്‍ തന്നെ ഉന്മേഷം തോന്നുന്നതായും അവനൊപ്പം വെള്ളത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നതായും ഒരാള്‍ വീഡിയോക്ക് താഴെ കുറിച്ചു. ചൂട് കാലാവസ്ഥയില്‍ അവന്‍ മുങ്ങിക്കുളിക്കുന്നത് കാണുന്നത് മനോഹര കാഴ്ചയാണെന്ന് മറ്റൊരാള്‍ കുറിച്ചു. ഏറ്റവും മനോഹരമായ നീന്തല്‍ക്കാഴ്ച എന്നായിരുന്നു മറ്റൊരു കമന്റ്.

നേരത്തെ ഈ കുഞ്ഞു ടാപിറിനെ അമ്മ വെള്ളത്തിലിറങ്ങാൻ പരിശീലിപ്പിക്കുന്നതിന്റെ വീഡിയോയും മൃ​ഗശാല അധികൃതർ പങ്കിട്ടിരുന്നു. അതിൽ വെള്ളത്തിൽ കാൽക്കുത്തിയയുടനെ പെട്ടെന്ന് കരയിലേക്ക് തന്നെ ടാപിർ തിരിച്ച് കയറുന്നതും കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com